കൊച്ചി: ശനി, ഞായർ ദിവസങ്ങളിൽ വാടാനപ്പള്ളിയിൽ നടക്കുന്ന വാടാനപ്പള്ളി ഒാർഫനേജ്, ഇസ്ലാമിയ കോളജ് പൂർവവിദ്യാർഥി സംഗമത്തിൽ ജില്ലയിൽനിന്ന് 300 പ്രതിനിധികൾ പെങ്കടുക്കും. വാടാനപ്പള്ളിയിലെയും അനുബന്ധ സ്ഥാപനങ്ങളായ ആലുവ ചാലക്കൽ, പറവൂർ മന്നം, തളിക്കുളം, കൊല്ലം ഉമയനല്ലൂർ തുടങ്ങിയ ഇസ്ലാമിയ കോളജുകളിലെയും പൂർവവിദ്യാർഥികളാണ് പരിപാടിയിൽ പെങ്കടുക്കുക. സംഗമത്തിന് പോകുന്നവർക്ക് വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ല പ്രസിഡൻറ് എം.എം. നാസർ അറിയിച്ചു. ആവശ്യമുള്ളവർ 9605600071 നമ്പറിൽ വിളിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.