മുന്‍ഗണന റേഷന്‍ കാര്‍ഡ് : 'കീഴടങ്ങിയത്​' 8,509 മുന്തിയ വരുമാനക്കാരും സര്‍ക്കാര്‍ ജീവനക്കാരും

കാക്കനാട്: ദരിദ്ര വിഭാഗത്തി​െൻറ മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ കൈവശപ്പെടുത്തിയത് ജില്ലയില്‍ എണ്ണായിരത്തി അഞ്ഞൂറിലേറെ പേര്‍. സ്വമേധയ റേഷന്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാന്‍ വ്യാഴാഴ്ച വരെ സമയം അനുവദിച്ചിരുന്നു. ഇതിനകം മുന്തിയ വരുമാനക്കാരും സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെടെ 8,509 പേര്‍ കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ചതായി ജില്ല സിവില്‍ സപ്ലൈസ് വകുപ്പ് അധികൃതര്‍ അറിയിച്ചു. സ്വമേധയ തിരിച്ചേൽപിച്ചവരില്‍ 2,650 പേര്‍ സര്‍ക്കാര്‍ ജീവനക്കാരാണ്. വ്യാഴാഴ്ച മാത്രം 876 പേരാണ് റേഷനിങ് അധികൃതര്‍ക്ക് മുന്നിലെത്തി കാര്‍ഡുകള്‍ തിരിച്ചു നല്‍കിയത്. ഇവരില്‍ 74 പേര്‍ സര്‍ക്കാര്‍ ജീവനക്കാരാണ്. വെള്ളിയാഴ്ച മുതല്‍ അനര്‍ഹമായി റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാനാണ് ജില്ല ഭരണ കൂടത്തി​െൻറ തീരുമാനം. മുന്‍ഗണന വിഭാഗത്തി​െൻറ റേഷന്‍ കാര്‍ഡുകള്‍ അര്‍ഹതയില്ലാതെ കൈവശം െവച്ചവരെ കണ്ടെത്താന്‍ റെയ്ഡ് നടത്തുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ വി. രാമചന്ദ്രന്‍ അറിയിച്ചു. സ്‌ക്വാഡുകള്‍ കണ്ടെത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. റേഷന്‍ കാര്‍ഡ് അപേക്ഷ ഫോമില്‍ നല്‍കുന്ന സത്യവാങ് മൂലത്തിന് വിരുദ്ധമായി തെറ്റായി വിവരം നല്‍കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കും. എ.പി.എല്‍ കാര്‍ഡുകള്‍ തിരുത്തി മുന്‍ഗണന കാര്‍ഡുകളാക്കാന്‍ ദരിദ്ര വിഭാഗങ്ങളുടെ തള്ളിക്കയറ്റം ഇപ്പോഴും സപ്ലൈ ഓഫിസുകളില്‍ തുടരുകയാണ്. ജില്ല, താലൂക്ക്, രണ്ട് സിറ്റി റേഷനിങ് ഓഫിസുകളില്‍ റേഷന്‍ കാര്‍ഡുകള്‍ തിരുത്താനും തിരിച്ചേല്‍പിക്കാനുമായി വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.