കൊട്ടക്കാമ്പൂർ: അന്വേഷണം പുരോഗമിക്കുന്നതായി സർക്കാർ

കൊച്ചി: ജോയ്സ് ജോർജ് എം.പി ഉൾപ്പെടെ ആരോപണവിധേയരായ കൊട്ടക്കാമ്പൂർ ഭൂമി കൈയേറ്റക്കേസിൽ അന്വേഷണം പുരോഗമിക്കുന്നതായി സർക്കാർ ഹൈകോടതിയിൽ. സാക്ഷികളുടെ മൊഴി എടുക്കുകയും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുക്കുകയും ചെയ്തതായും സർക്കാർ വ്യക്തമാക്കി. ഭൂമി കൈയേറ്റക്കേസിൽ നിലവിലെ അന്വേഷണം കാര്യക്ഷമമല്ലെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഉടുമ്പൻചോല കരുണാപുരം സ്വദേശി മുകേഷ് നൽകിയ ഹരജിയിലാണ് സർക്കാറി​െൻറ വിശദീകരണം. ആദിവാസികൾക്ക് അനുവദിച്ച ഭൂമി എതിർകക്ഷികൾ തട്ടിയെടുത്തെന്നാണ് ആരോപണം. ഭൂമിയുമായി ബന്ധപ്പെട്ട രേഖകളിലെ വിരലടയാളം പരിശോധിക്കാൻ ഫിംഗർ പ്രിൻറ് ബ്യൂറോക്ക് സമർപ്പിക്കുന്നതിനുപകരം ഫോറൻസിക് ലാബിനാണ് അയച്ചതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അതുകൊണ്ട് അവർ രേഖകൾ മടക്കി അയച്ചു. ഇത് അബദ്ധത്തിൽ സംഭവിച്ചതാണ്. വിരലടയാളങ്ങൾ പരിശോധനക്ക് ഫിംഗർ പ്രിൻറ് ബ്യൂറോയിലേക്ക് അയച്ചിട്ടുണ്ട്. കേസ് ആഗസ്റ്റ് 22ന് പരിഗണിക്കാൻ മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.