കൊച്ചി: പുനർനിർമാണം പൂർത്തിയാക്കിയ പെരുമ്പടപ്പ് മരിയ നഗർ സാന്താ മരിയ ദേവാലയത്തിെൻറ ആശിർവാദം 12ന് വൈകീട്ട് നാലിന് നടക്കും. കൊച്ചി രൂപത ബിഷപ്പ് ഫാ. ജോസഫ് കരിയിൽ ആശീർവാദം നിർവഹിക്കും. തിരുനാൾ മഹോത്സവം 13, 14, 15 തീയതികളിൽ നടക്കും. ഫാ. ജെൽസൻ വേലശേരി മുഖ്യകാർമികത്വം വഹിക്കും. 15ന് വൈകീട്ട് നടക്കുന്ന തിരുനാൾ സമൂഹബലിക്ക് ഫാ.പീറ്റർ പറപ്പുള്ളിൽ കാർമികത്വം വഹിക്കും. വാർത്തസമ്മേളനത്തിൽ പള്ളി വികാരി ഫാ. ജെൽസൻ വേലശേറി, ബേസിൽ കോന്നൂർ, വി.ടി. സേവ്യർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.