ദേശീയ വിരവിമുക്ത ദിനാചരണം 10ന്

കൊച്ചി: ദേശീയ വിരവിമുക്ത ദിനമായ പത്തിന് ജില്ലയിലെ ഒന്നിനും 19നും ഇടയിൽ പ്രായമുള്ള 7,15,175 കുട്ടികൾക്ക് വിരക്കെതിരെ ഗുളിക നൽകുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ.കെ. കുട്ടപ്പൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വിരവിമുക്ത ദിനാചരണം ജില്ലതല ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് സ​െൻറ് ആൽബർട്‌സ് ഹയർസെക്കൻഡറി സ്‌കൂളിൽ മേയർ സൗമിനി ജെയിൻ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് ആരോഗ്യകാര്യസ്ഥിരം സമിതി അധ്യക്ഷ ജാൻസി ജോർജ് അധ്യക്ഷത വഹിക്കും. അങ്കണവാടികളും വിദ്യാലയങ്ങളും വഴിയാണ് ഗുളിക നൽകുന്നത്. വിരവിമുക്ത കുട്ടികൾ ആരോഗ്യമുള്ള കുട്ടികൾ എന്നതാണ് ഇത്തവണത്തെ ദിനാചരണ സന്ദേശം. പത്തിന് ഹാജരാകാത്ത കുട്ടികൾക്ക് 17ന് നടക്കുന്ന സമ്പൂർണ വിരവിമുക്ത ദിനത്തിൽ ഗുളിക ലഭിക്കും. ഫെബ്രുവരി 10ന് 76 ശമാനം കുട്ടികൾക്ക് വിരക്കെതിരെ മരുന്ന് നൽകിയിരുന്നു. ഇത്തവണ നൂറ് ശതമാനമാണ് ലക്ഷ്യമെന്ന് ഡി.എം.ഒ പറഞ്ഞു. പ്ലേസ്‌കൂൾ, സർക്കാർ,എയ്ഡഡ്, അൺഎയ്ഡഡ്,സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയം ഉൾെപ്പടെ എല്ലാ സ്‌കൂളുകളിലും നൽകണം. വിദ്യാഭ്യാസ വകുപ്പ്, സാമൂഹികനീതി വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് വിരവിമുക്ത ദിനം സംഘടിപ്പിക്കുന്നത്്. വാർത്ത സമ്മേളനത്തിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.ആർ. വിദ്യ, ജനറൽ ആശുപത്രി ശിശുരോഗവിദഗ്ധൻ ഡോ.ശിവപ്രസാദ്, ജില്ല മാസ് മീഡിയ ഓഫിസർ സഗീർ സുധീന്ദ്രൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.