കൊച്ചി ജലമെട്രോ വേറിട്ട പദ്ധതി ഇന്ത്യയില്‍ ഇതുവരെ ഒരിടത്തും നടപ്പാക്കിയിട്ടില്ലാത്ത ആദ്യ നഗര ജലയാത്ര പദ്ധതിയാണ് കൊച്ചി ജലമെട്രോ. ഈ പദ്ധതി യാഥാർഥ്യമായാല്‍, കൊച്ചിക്ക് വേഗതയുള്ള 78 ആധുനിക ബോട്ടുകളുടെ സേവനം ലഭ്യമാകും. വേമ്പനാട്ടുകായലിെൻറ തീരങ്ങളിലും ദ്വീപുകളിലും താമസിക്കുന്നവര്‍ക്ക് ആഗോള നഗരങ്ങളായ ഹോങ്കോങ്ങിലെയും ഇസ്താംബുളിലെയുംപോലെ കൊച്ചിയിലെ നഗരകേന്ദ്രങ്ങളിലേക്ക് സൗകര്യപ്രദമായും സുരക്ഷിതമായും എത്തിച്ചേരാനാകും. അടുത്തകാലത്ത് ഇവിടെ ചില ബോട്ട് ദുരന്തങ്ങളുണ്ടായിട്ടുണ്ട്. നമ്മുടെ ബോട്ടുകളുടെ മോശം അവസ്ഥയാണ് ഇത്തരം അപകടങ്ങളുടെ പ്രാഥമികകാരണങ്ങളിലൊന്ന്. ജലമെട്രോ പദ്ധതിക്ക് തുടക്കമാകുന്നതോടെ കൊച്ചിക്കായലിലെ നഗര ജലഗതാഗത യാത്രസംവിധാനം ആധുനികമാവും. സുരക്ഷിതത്വം വർധിക്കും. വെറുമൊരു നഗരഗതാഗത പദ്ധതി മാത്രമല്ല കൊച്ചി ജലമെട്രോ പദ്ധതി. വേഗത്തില്‍ സൗകര്യപ്രദമാംവിധം കൊച്ചി നഗരത്തിനുള്ളിലെ സാമ്പത്തിക -തൊഴില്‍ സാധ്യതകളിലേക്ക് എത്തിപ്പെടാനുള്ള മാര്‍ഗംകൂടിയാണിത്. അതുകൊണ്ടുതന്നെ വേമ്പനാട്ടുകായൽ തീരങ്ങളിലും ദ്വീപുകളിലുമുള്ളവരുടെ ഉപജീവനത്തിനുള്ള മാര്‍ഗംകൂടിയാകും ഇത്. ഇന്ഫോപാര്ക്കിെൻറ രണ്ടാംഘട്ടം, സ്മാര്‍ട്ട് സിറ്റി, ഈ പ്രദേശത്തേക്ക് ലക്ഷ്യമിടുന്ന മറ്റുനിക്ഷേപങ്ങള്‍ എന്നിവയിലൂടെ ഇന്ത്യയിലെതന്നെ സുപ്രധാന സാമ്പത്തിക കേന്ദ്രസ്ഥാനമായി മാറുകയാണ് കൊച്ചി. ഈ വികസന പദ്ധതികളിലൂടെ ഈ പ്രദേശത്ത് ജീവിക്കുന്ന എല്ലാവര്‍ക്കും സാമ്പത്തിക, ഉപജീവന അവസരങ്ങള്‍ ഉണ്ടാക്കാനാകും. 747 കോടി മുതല്‍മുടക്കുള്ള കൊച്ചി ജലമെട്രോ പദ്ധതിയില്‍ ജെട്ടികള്‍ക്കും തീരപ്രദേശത്തെ റോഡുകള്‍ മെച്ചപ്പെടുത്താനും മികച്ച തെരുവുവിളക്കുകള്‍ സ്ഥാപിക്കാനും നിര്‍ദേശമുണ്ട്. അതിനുപുറമെ, അവസാനയിടം വരെ വൈദ്യുതി സി.എന്‍.ജി ബസുകള്‍ ഏര്‍പ്പെടുത്തുക എന്നതുകൂടി പദ്ധതി വിഭാവനം ചെയ്യുന്നു. നാലുവര്‍ഷത്തിനുള്ളില്‍ ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കൊച്ചി ജലമെട്രോ പദ്ധതി നടപ്പാക്കുന്നതോടെ ആഗോള തുറമുഖ നഗരമെന്ന നിലയില്‍ ലോകമെമ്പാടും ശ്രദ്ധ നേടുന്നതിന് കൊച്ചിക്ക് അവസരമുണ്ടാകും. ശരിയായ രീതിയിലാണ് നടപ്പാക്കുന്നതെന്നും കൃത്യസമയത്ത് പൂര്‍ത്തിയാക്കുമെന്നും ഉറപ്പ് വരുത്തുന്നതിന് സര്‍ക്കാര്‍ ഈ പദ്ധതിയെ സൂക്ഷ്മമായി നിരീക്ഷിക്കും. മികച്ച ഭാവിക്കായുള്ള അവസരങ്ങള്‍ വിശാലകൊച്ചിക്ക് മാത്രമല്ല, കേരളത്തിനാകെത്തന്നെ ലഭ്യമാകുമെന്നതിനാല്‍ കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി കേരളത്തിനാകെ താല്‍പര്യമുള്ള ഒന്നാണ്. ഇന്ത്യയില്‍ ഏറ്റവുമധികം റോഡപകടങ്ങളുണ്ടാകുന്ന സംസ്ഥാനങ്ങളുടെ നിരയിലാണ് കേരളം. വ്യവസായ കേന്ദ്രങ്ങളാകേണ്ട ഇടങ്ങളിലേക്ക് വാഹനഗതാഗത സൗകര്യമില്ല. സംരംഭകരുടെയും പ്രഫഷനലുകളുടെയും കടന്നുവരവിനും റോഡിെൻറ ശോച്യാവസ്ഥ തടസ്സം നില്‍ക്കുെന്നന്നത് യാഥാർഥ്യമാണ്. ഇതിന് സാങ്കേതികവിദ്യയിലൂടെ പരിഹാരം കണ്ടെത്തണം. അതിന് ശ്രമം ഒരുവഴിക്കുമാത്രം നടക്കേണ്ടതല്ല. അത്തരം പല മാര്‍ഗങ്ങളില്‍ ഒന്നാണ് ജലമെട്രോ. വിനോദസഞ്ചാരമേഖലയില്‍ ഒരുപക്ഷേ ലോകത്ത് ഏറ്റവും കൂടുതല്‍ സാധ്യതകളുള്ള സംസ്ഥാനമാണ് നമ്മുടേത്. അങ്ങനെ കൊച്ചി പഴയ കൊച്ചിയല്ലാതാവും. അതോടൊപ്പം ആലപ്പുഴ പഴയ ആലപ്പുഴ അല്ലാതാവുന്നതിനെക്കുറിച്ച് വിശാലമായ ഒരുമാസ്റ്റർ പ്ലാൻ അണിയറയിൽ തയാറാവേണ്ടതുണ്ട്. അതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ല ഭരണകൂടവും വിവിധ പൊതുമേഖല സ്ഥാപനങ്ങളും എല്ലാം മറന്ന് കൈകോർക്കണം. തയാറാക്കിയത്: െക.ആർ. അശോകൻ, ആർ. ബാലചന്ദ്രൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.