ആലുവ: ഗോ സംരക്ഷണത്തിെൻറയും ബീഫിെൻറയും പേരില്‍ രാജ്യത്ത് വർധിച്ച് വരുന്ന ഫാഷിസ്‌റ്റ് അക്രമങ്ങള്‍ക്കെതിരെ ജനാധിപത്യ രീതിയില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകണമെന്ന് അന്‍വര്‍ സാദത്ത് എം.എൽ.എ അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ, ദലിത് ആക്രമണങ്ങള്‍ക്കെതിരെ മഹല്ല് ജമാഅത്ത് കൗണ്‍സില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് എ.എ. ഉമ്മര്‍ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന ജന.സെക്രട്ടറി പി.കെ.എ കരീം മുഖ്യപ്രഭാഷണം നടത്തി. പ്രധാനമന്ത്രിക്ക് കത്തയക്കല്‍ മുന്‍ എം.എല്‍.എ എ.എം.യൂസഫ് ഉദ്ഘാടനം ചെയ്‌തു. ബഷീര്‍ വഹബി അടിമാലി, അഡ്വ.ടി.കെ. ഹസന്‍, അഡ്വ.മുഹമ്മദ് പുഴക്കര, ഡോ.എ.ബി.അലിയാര്‍, ഡോ.കെ.എസ്. സവാദ്, കെ.ഇ. അബ്ദുല്‍ ഷുക്കൂര്‍, പി.എസ്. ഷാനവാസ് എന്നിവര്‍ സംസാരിച്ചു. പി.അബ്ദുല്‍ ഖാദര്‍ സ്വാഗതവും സി.പി. ഇസ്മായില്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.