റോഡിലും കാനയിലും മാലിന്യം ; നസ്രത്ത് റോഡില്‍ യാത്ര ദുഷ്‌കരം

ആലുവ : നഗരസഭെയയും ചൂര്‍ണിക്കര പഞ്ചായത്തിെനയും ബന്ധിപ്പിക്കുന്ന നസ്രത്ത് റോഡില്‍ മാലിന്യപ്രശ്‌നം രൂക്ഷമായി. ആശുപത്രി കവലയില്‍നിന്ന് കുന്നത്തേരിയിലേക്കുള്ള റോഡിലാണ് കാനകളിലും റോഡിലും മാലിന്യം നിറഞ്ഞിരിക്കുന്നത്. മഴവെള്ളം ഒഴുകിപ്പോകാനുള്ള കാനയിലാണ് പല ഭാഗങ്ങളിലും മാലിന്യം തള്ളുന്നത്. കാനയില്‍ മാലിന്യം നിറഞ്ഞതിനാല്‍ മഴവെള്ളം ഒഴുകിപ്പോകാനും ബുദ്ധിമുട്ടാണ് . അതിനാല്‍ തന്നെ റോഡില്‍ വെള്ളം കെട്ടുന്ന സാഹചര്യവും ഉണ്ട്. രൂക്ഷമായ ദുര്‍ഗന്ധമാണ് പരിസരത്ത്. മൂക്ക് പൊത്താതെ ആര്‍ക്കും ഇതിലൂടെ കടന്നുപോകാന്‍ കഴിയില്ല. ഈ പരിസരത്തെ സ്‌കൂളുകളിലെത്തുന്ന വിദ്യാർഥികള്‍ പകർച്ചവ്യാധി ഭീഷണിയിലാണ്. നഗരസഭ 21ാം വാര്‍ഡില്‍ പെടുന്ന ഭാഗത്താണ് മാലിന്യപ്രശ്‌നം നിലനില്‍ക്കുന്നത്. മഴക്കാല പൂര്‍വ ശുചീകരണം വാര്‍ഡില്‍ കാര്യമായി നടന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കൗണ്‍സിലര്‍ ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാറില്ലെന്നും ആക്ഷേപമുണ്ട്. പുറമേ നിന്നാണ് മാലിന്യങ്ങള്‍ കൂടുതലായും കൊണ്ടുവന്നിടുന്നത്. ശുചിമുറി മാലിന്യങ്ങള്‍ വരെ ഇവിടെ ഇത്തരത്തില്‍ തള്ളുന്നുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍, ഇതൊന്നും തടയാന്‍ അധികൃതര്‍ തയാറാകുന്നില്ല. മാലിന്യ പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്ന് എന്‍.സി.പി ആലുവ ബ്ലോക്ക് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. മാലിന്യം ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പാര്‍ട്ടി ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് രാജു തോമസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.