മട്ടാഞ്ചേരി: ജില്ല ഭരണകൂടത്തിെൻറ നേതൃത്വത്തിൽ നടത്തുന്ന കൊച്ചി താലൂക്ക്തല പൊതുജന സമ്പർക്ക പരിപാടി 'പരിഹാരം 2017' ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചുള്ളിക്കൽ ശ്രീനാരായണ ഹാളിൽ നടക്കുമെന്ന് കൊച്ചി തഹസിൽദാർ അറിയിച്ചു. ഇതിനകം ഓൺലൈൻ ആയി ലഭിച്ച അപേക്ഷകൾക്കുപുറമെ അന്നേദിവസം നേരിട്ടും അപേക്ഷ സമർപ്പിക്കാവുന്നതാണ്. റേഷൻ കാർഡ് ബി.പി.എൽ ആയി മാറ്റുന്നത്, ചികത്സ ധനസഹായം സംബന്ധിച്ച അപേക്ഷകൾ ഒഴികെയുള്ള അപേക്ഷകളാണ് അന്നേ ദിവസം പരിഗണിക്കുക. മോദി സർക്കാർ ജനാധിപത്യത്തെ കശാപ്പുചെയ്യുന്നു -രാജ് മോഹൻ ഉണ്ണിത്താൻ മട്ടാഞ്ചേരി: മോദി സർക്കാർ ജനാധിപത്യ സംവിധാനത്തെ കശാപ്പു ചെയ്യുകയാണെന്ന് മുൻ കോൺഗ്രസ് വക്താവ് രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ബി.ജെ.പി സർക്കാറിെൻറ അഴിമതിക്കും വില വർധനയിലും അക്രമരാഷ്ട്രീയത്തിലും പ്രതിഷേധിച്ച് കൊച്ചി നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫോർട്ട് കൊച്ചി അമരാവതിയിൽ നടത്തിയ ജനകീയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിലേറിയാൽ സ്വിസ് ബാങ്കിലെ കള്ളപ്പണം മുഴുവൻ പിടികൂടി സാധാരണക്കാരായ ജനങ്ങൾക്ക് വീതിച്ചുകൊടുക്കുമെന്ന മോദിയുടെ പ്രഖ്യാപനം മൂന്നു വർഷം പിന്നിട്ടിട്ടും നടപ്പാക്കാനായില്ല. 356ാം വകുപ്പ് പ്രയോഗിച്ച് സംസ്ഥാന സർക്കാറിനെ പിരിച്ചുവിടുമെന്ന ഭീഷണി വിലപ്പോവില്ല. അങ്ങനെ സംഭവിച്ചാൽ കോൺഗ്രസ് സി.പി.എമ്മുമായി സഹകരിച്ച് പ്രതിഷേധിക്കും. ഇപ്പോൾ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തിയാൽ എല്ലാ മണ്ഡലങ്ങളിലും വിജയിക്കുമെന്ന േകാടിയേരിയുടെ പ്രസ്താവന ബാലിശമാണ്. അങ്ങനെയുള്ള അമിതവിശ്വാസമുണ്ടെങ്കിൽ കാത്തുനിൽക്കാതെ സർക്കാർ പിരിച്ചുവിട്ട് െതരഞ്ഞെടുപ്പിനെ നേരിടുന്നതാണ് ഉചിതമെന്നും ഉണ്ണിത്താൻ പറഞ്ഞു. ബ്ലോക്ക് പ്രസിഡൻറ് പി.എച്ച് നാസർ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ഡൊമിനിക് പ്രസേൻറഷൻ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷൈനി മാത്യു, ഡി.സി.സി സെക്രട്ടറി കെ.എം റഹിം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിത്ത് അമീർ ബാവ, ഡി.സി.സി അംഗങ്ങളായ വി.എച്ച്. ഷിഹാബുദ്ദീൻ, എം.എ. മുഹമ്മദാലി, എ.എം. അയ്യൂബ്, ഷിജി റോയി, മഹിള കോൺഗ്രസ് പ്രസിഡൻറ് റാണി യേശുദാസ്, ബ്ലോക്ക് സെക്രട്ടറിമാരായ മുജീബ് റഹ്മാൻ, ഗോപാല കൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.