ഓൾ കേരള ക്രോസ് കൺട്രി മത്സരം

പള്ളുരുത്തി: കിൻസ് പള്ളുരുത്തിയുടെ ആഭിമുഖ്യത്തിൽ അഖില കേരള ക്രോസ് കൺട്രി മത്സരം നടത്തുന്നു. സ്വാതന്ത്ര്യദിനത്തിൽ രാവിലെ ഏഴിന് ഇടക്കൊച്ചി പാലം മുതൽ തോപ്പുംപടി ബി.ഒ.ടി. പാലം വരെയുള്ള ഏഴ് കിലോമീറ്റർ ദൂരത്തിലാണ് ഓട്ടമത്സരം. നേവി, റെയിൽവേ, പോർട്ട്, വിവിധ സർവകലാശാലകൾ, സ്കൂളുകൾ, പ്രാദേശിക ക്ലബുകൾ എന്നിവിടങ്ങളിൽ നിന്നായി 250ഓളം പേർ മത്സരത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മത്സരങ്ങൾ പള്ളുരുത്തി മണ്ഡലം സഹകരണ ബാങ്ക് പ്രസിഡൻറ് ടി.കെ. വത്സൻ ഫ്ലാഗ് ഓഫ് ചെയ്യും. പങ്കെടുക്കാൻ താൽപര്യമുള്ളവർ രാവിലെ 6.30 ന് ഇടക്കൊച്ചി പാലത്തിലെ സ്റ്റാർട്ടിങ് പോയൻറിലെത്തണം. കിൻസ് പള്ളുരുത്തി പ്രസിഡൻറ് ജോസഫ് ജോൺ ചാണയിൽ, പോൾ പുന്നക്കാട്ടുശ്ശേരി, സാജു വാലുമ്മൽ, അലക്സ് പൂപ്പന എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു. കർണ്ണാടക സ്വദേശിയുടെ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു മട്ടാഞ്ചേരി: സ്നേഹം പ്രമേയമാക്കി കർണാടക സ്വദേശി രാമലിങ് ബെൽ കോട്ട് വരച്ച ചിത്രങ്ങളുടെ പ്രദർശനം ശ്രദ്ധേയമാകുന്നു. മുഗൾ രാജകൊട്ടാരത്തിൽ മൊട്ടിട്ട പ്രണയം മുതലുള്ള അനശ്വര സ്നേഹ ചരിത്രങ്ങൾ ചായക്കൂട്ടിലൂടെ കാൻവാസിൽ കോറിയിട്ടിരിക്കുകയാണ് ഈ ചിത്രകാരൻ. മനുഷ്യരുടെ പ്രണയവും അവന് പക്ഷിമൃഗാദികളോടുള്ള സ്നേഹവും ജൂ ടൗണിലെ യൂസഫ് ആർട്ട് ഗാലറിയിലൊരുക്കിയ അമ്പതോളം ചിത്രങ്ങളിൽ ചാലിച്ചിരിക്കുന്നു ബെൽ കോട്ട്. കർണാടക ചിത്രകല അക്കാദമിയുടെ നേതൃത്വത്തിലാണ് ചിത്രപ്രദർശനം ഒരുക്കിയത്. ഷമീർ വളവത്ത് പ്രദർശനം ഉദ്ഘാടനം ചെയ്തു. വെസ്റ്റ് കൊച്ചി കൾചറൽ അസോസിയേഷൻ സെക്രട്ടറി സലീം ഷുക്കൂർ സേട്ട് അധ്യക്ഷത വഹിച്ചു. വെള്ളിയാഴ്ച പ്രദർശനം സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.