കഞ്ചാവുമായി യുവാവ് പിടിയിൽ

പള്ളുരുത്തി: വിൽപനക്ക് കൈവശം സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കുമ്പളങ്ങി വലിയപറമ്പ് വീട്ടിൽ ആഷ്‌ലിയാണ് (22) അറസ്റ്റിലായത്. ഇയാളിൽനിന്ന് 200 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പടന്നക്കരി ഭാഗത്ത് കഞ്ചാവ് വിൽക്കാൻ ശ്രമിക്കുന്നതിനിെട എക്സൈസ് സംഘം പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് സി.െഎ അഗസ്റ്റിൻ ജോസഫിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു നടപടി ഇൻസ്പെക്ടർ സജീവ് കുമാർ, അസി. ഇൻസ്പെക്ടർ മുഹമ്മദ് മസൂദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു. ഭൂമി ൈകേയറ്റം; ചിത്രം വരച്ച് പ്രതിഷേധിച്ചു കൊച്ചി: പുതുവൈപ്പ് തെക്കൻമാലിപ്പുറം ഭൂമികൈയേറ്റത്തിൽ പ്രതിഷേധിച്ച് വൈപ്പിൻ പ്രതികരണവേദിയുടെ നേതൃത്വത്തിൽ ലളിതകല അക്കാദമി ചിത്രകാരന്മാർ നശിപ്പിക്കപ്പെട്ട കണ്ടൽക്കാടുകളുടെയും കൈയേറ്റം നടത്തിയ ഭൂമിയുടെയും ചിത്രങ്ങൾ വരച്ച് പ്രതിഷേധിച്ചു. പരിസ്ഥിതി ശാസ്ത്രജ്ഞനും ആധ്യാപകനുമായ സി.എം. ജോയ്, പരിസ്ഥിതി പ്രവത്തകനൻ പ്രഫ. ശങ്കരൻ, വിശ്വൻ, വൈപ്പിൻ പ്രതികരണവേദിയുടെ പ്രവർത്തകരായ റെബിൻസൺ മണവാളൻ, ദിലീഷ് ജോൺ, പി.എം. ഹനീഫ്, ടി.പി. മണിയൻ, ചിത്രകാരനായ സതീഷ് കുമാർ എന്നിവരും മറ്റു ചിത്രകാരന്മാരും പങ്കെടുത്തു. ഇവിടെ വരച്ച ചിത്രങ്ങൾ അടുത്ത ദിവസം ഹൈകോടതി ജങ്ഷനിൽ പ്രദർശിപ്പിക്കും. നർമദാ ബചാവോ ആന്ദോളൻ പരിസ്ഥിതി പ്രവർത്തക മേധാപട്കർക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.