സംഘാടക സമിതി ഓഫിസ് തുറന്നു

തൃപ്പൂണിത്തുറ: പ്രസിദ്ധമായ കോണത്തുപുഴ ജലോത്സവം . തെക്കൻ പറവൂർ അങ്ങാടിയിൽ പ്രവർത്തനം ആരംഭിച്ച ജലോത്സവ കമ്മിറ്റി ഓഫിസ് സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി. രഘുവരൻ അധ്യക്ഷനായിരുന്നു. മല്ലിക സ്റ്റാലിൻ, എൻ.എൻ. സോമരാജൻ, അഡ്വ. പി.വി. പ്രകാശൻ, പി.കെ. പത്മനാഭൻ, ആൽവിൻ സേവ്യർ, എസ്.എ. ഗോപി, ധീവരസഭ നേതാക്കളായ ടി.എസ്. വിജയൻ, പി.എം. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. 28ന് തെക്കൻ പറവൂർ സ​െൻറ് ജോൺസ് സ്കൂൾ കടവിലാണ് ജലോത്സവം നടക്കുന്നത്. ഉച്ചക്ക് രണ്ടിന് ജലോത്സവത്തിൽ ഇരുട്ടുകുത്തി എ ഗ്രേഡ്, ബി ഗ്രേഡ് ഓടി വഞ്ചികൾ, ചെറുവള്ളങ്ങൾ എന്നിവ പങ്കെടുക്കും. പങ്കെടുക്കുന്ന ടീമുകൾ 10നുമുമ്പായി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ഫോൺ: 9447252527, 7012238394.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.