വരയിലും വർണത്തിലും വള്ളംകളി; നെഹ്​റു​േട്രാഫിക്ക്​ വിദ്യാർഥികളുടെ നിറച്ചാർത്ത്

ആലപ്പുഴ: 65ാമത് നെഹ്റുട്രോഫി വള്ളംകളിക്ക് വരകളും വർണങ്ങളും ചാലിച്ച് വിദ്യാർഥികളുടെ നിറച്ചാർത്ത്. വള്ളംകളിക്ക് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റി വിദ്യാർഥികൾക്കായി സംഘടിപ്പിച്ച നിറച്ചാർത്ത് മത്സരത്തിൽ 1027 കുട്ടികളാണ് പങ്കെടുത്തത്. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിൽ സംഘടിപ്പിച്ച മത്സരം കലക്ടർ വീണ എൻ. മാധവൻ ചുണ്ടൻവള്ളത്തി​െൻറ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. പബ്ലിസിറ്റി കമ്മിറ്റി കൺവീനറായ ജില്ല ഇൻഫർമേഷൻ ഓഫിസർ ചന്ദ്രഹാസൻ വടുതല അധ്യക്ഷത വഹിച്ചു. വിവിധ സബ് കമ്മിറ്റി കൺവീനർമാരായ നഗരസഭ ചെയർമാൻ തോമസ് ജോസഫ്, എ.ഡി.എം എം.കെ. കബീർ, എൻ.ടി.ബി.ആർ സൊസൈറ്റി സെക്രട്ടറി ആർ.ഡി.ഒ എസ്. മുരളീധരൻപിള്ള, പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ ഹരികുമാർ വാലേത്ത്, കെ. നാസർ, അബ്ദുസ്സലാം ലബ്ബ, രമേശൻ ചെമ്മാപറമ്പിൽ എന്നിവർ പങ്കെടുത്തു. നഴ്സറി-എൽ.പി സ്കൂൾ വിദ്യാർഥികൾക്ക് കളറിങ്, യു.പി-ഹൈസ്കൂൾ വിദ്യാർഥികൾക്ക് ചിത്രരചന (പെയിൻറിങ്) മത്സരങ്ങളാണ് സംഘടിപ്പിച്ചത്. നിറച്ചാർത്ത്; മത്സര വിജയികൾ ആലപ്പുഴ: നെഹ്റുട്രോഫി ജലോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നിറച്ചാർത്ത് മത്സരങ്ങളിലെ വിജയികൾ. എൽ.കെ.ജി-യു.കെ.ജി വിഭാഗം (യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർ): എസ്. ഗൗതംകൃഷ്ണ, യു.കെ.ജി -മേരി ഇമ്മാക്കുലേക്ക് ഇംഗ്ലീഷ് മീഡിയം സ്കൂൾ പാതിരപ്പള്ളി, സൂര്യ നാരായൺ എസ്. പിള്ള -ശ്രീ നാഗരാജ വിദ്യാപീഠം മണ്ണാറശാല, ശൈഖ് അമീൻ -മോണിങ് സ്റ്റാർ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആലപ്പുഴ. എൽ.പി വിഭാഗം: ഒന്നാംസ്ഥാനം -എ. അർജുൻ ദേവ്, നാലാംക്ലാസ്, ജ്യോതി നികേതൻ സ്കൂൾ പുന്നപ്ര, രണ്ടാംസ്ഥാനം -സഫ്വാന ഷംസുദ്ദീൻ, നാലാംക്ലാസ്, ജ്യോതി നികേതൻ സീനിയർ സെക്കൻഡറി സ്കൂൾ, പുന്നപ്ര ശ്രീലക്ഷ്മി ജയറാം, മൂന്നാംക്ലാസ് എസ്.ഡി.വി ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ്. ആലപ്പുഴ, മൂന്നാംസ്ഥാനം: സാന്ദ്രവ് കെ. സാബു, മൂന്നാംക്ലാസ്, മോണിങ് സ്റ്റാർ ഇംഗ്ലീഷ് മീഡിയം സ്കൂൾ, ആലപ്പുഴ. യു.പി വിഭാഗം(യഥാക്രമം ഒന്ന്, രണ്ട് മൂന്ന് സ്ഥാനക്കാർ): മാധവ് സതീഷ്, അഞ്ചാംക്ലാസ്, എസ്.ഡി.വി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ. അയ്ന മോനിച്ചൻ, ഏഴാംക്ലാസ്, ലിയോ തേർട്ടീന്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ കാളാത്ത്. എസ്. പാർവതി, ഏഴാംക്ലാസ്, കാർമൽ അക്കാദമി ഹയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ. ഹൈസ്കൂൾ വിഭാഗം: ആദിത്യ രാജൻ, പത്താംക്ലാസ്, കാർമൽ അക്കാദമി എച്ച്.എസ്.എസ് ആലപ്പുഴ. മീര സുധീഷ്, പത്താംക്ലാസ്, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പറവൂർ. യു. നിർമൽ, ഒമ്പതാംക്ലാസ്, എച്ച്.എസ്.എസ് ചെട്ടികുളങ്ങര. ചിത്രകാരന്മാരായ ടി. ബേബി, സതീഷ് വാഴവേലി, രവികുമാർ എന്നിവരടങ്ങിയ സമിതിയാണ് വിജയികളെ തെരഞ്ഞെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.