ആലപ്പുഴ: ട്രഷറി ജീവനക്കാരിയെ അപമാനിച്ചെന്ന ആേരാപണത്തിനെതിരെ പി.എസ്.സി ജീവനക്കാർ. ട്രഷറിയിൽ എത്തിയ പി.എസ്.സി ജീവനക്കാരനും ട്രഷറി ജീവനക്കാരിയും തമ്മിലെ വാക്തർക്കം ചിലർ ഗൂഢലക്ഷ്യത്തോടെ സ്ത്രീ ജീവനക്കാരിയെ അപമാനിച്ചു എന്നാക്കി മാറ്റുകയായിരുന്നുെവന്ന് കേരള പി.എസ്.സി എംപ്ലോയിസ് യൂനിയൻ പറയുന്നു. പി.എസ്.സിയിലെ അടിയന്തരപ്രാധാന്യമുള്ള ബില്ലുകൾ മാറുന്നതിലെ കാലതാമസവുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. പി.എസ്.സിയിലെ െഗസറ്റഡ് ജീവനക്കാരെൻറ പിതാവിെൻറ ചികിത്സക്കാവശ്യമായ ആശുപത്രിെച്ചലവിനായി സമർപ്പിച്ച അക്കൗണ്ടൻറ് ജനറൽ പാസാക്കിയ ലീവ് സറണ്ടർ ബിൽ, എൽ.ഡി ക്ലർക്ക് പോലെ അടിയന്തരപ്രാധാന്യമുള്ള പരീക്ഷകളുടെ നടത്തിപ്പിന് സ്കൂളുകൾക്കാവശ്യമായ െചലവിനുള്ള ബിൽ തുടങ്ങിയവ മാറുന്നതിലുള്ള കാലതാമസവുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. വിഷയം സബ് ട്രഷറി ഒാഫിസറുടെ ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിലും നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് പി.എസ്.സി ജീവനക്കാരൻ ട്രഷറിയിൽ എത്തിയത്. ഇരു ഒാഫിസിെലയും ജീവനക്കാർ തമ്മിൽ ആശയവിനിമയം നടത്തി പ്രശ്നം രമ്യമായി പരിഹരിച്ചതായി യൂനിയൻ ജില്ല സെക്രട്ടറി എം. സതീഷ് വാർത്താകുറിപ്പിൽ അറിയിച്ചു. എന്നാൽ, ജീവനക്കാർ തമ്മിലുള്ള ഒൗദ്യോഗിക പ്രശ്നങ്ങൾ പോലും പർവതീകരിച്ച് രാഷ്ട്രീയ മുതലെടുപ്പിനായി അടിസ്ഥാന രഹിതമായ വാർത്തകളാണ് ചിലർ പ്രചരിപ്പിക്കുന്നത്. പ്രശ്നങ്ങളുടെ യഥാർഥ വസ്തുത കാണാതെ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന ഇത്തരം ശ്രമങ്ങളെ യൂനിയൻ അപലപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.