നെടുമ്പാശ്ശേരി:- ഗോവയിൽനിന്ന് കൊച്ചിയിലേക്ക് എം.ഡി.എം.എ എന്ന മാരക മയക്കുമരുന്ന് പതിവായി എത്തിക്കുന്ന സംഘത്തിലെ പ്രധാനിയെ എക്സൈസ് സ്പെഷൽ സ്ക്വാഡ് സി.ഐ സജി ലക്ഷ്മണെൻറ നേതൃത്വത്തിൽ പിടികൂടി. തോപ്പുംപടിയിൽ വാടകയ്ക്ക് താമസിക്കുന്ന ലൂദർബെന്നാണ് (23) പിടിയിലായത്. 22 ഗ്രാം എം.ഡി.എം.എ ഇയാളിൽനിന്ന് പിടിച്ചെടുത്തു. ഗ്രാമിന് 13,000 രൂപയിലേറെ വില വരും. ഇയാൾ പതിവായി ഗോവയിൽ തങ്ങുന്നയാളാണ്. മറ്റൊരാളുമായി ചേർന്ന് അവിടെ ഹോട്ടൽസംരംഭം നടത്താൻ പദ്ധതി തയാറാക്കിയിരുന്നു. ഗോവയിലെ ചില ഡി.ജെ.പാർട്ടികളിൽ പങ്കെടുക്കാറുളള ഇയാൾ അവിടെയെത്തുന്ന ചില നൈജീരിയക്കാരിൽനിന്ന് ഗ്രാമിന് 2500 രൂപ നിരക്കിലാണ് എം.ഡി.എം.എ വാങ്ങുന്നത്. കൊച്ചിയിലെത്തിച്ച് ഗ്രാമിന് 8000 രൂപയ്ക്കാണ് മറിച്ചുവിൽക്കുന്നത്. ഏപ്രിലിൽ തോപ്പുംപടിക്കടുത്തുെവച്ച് വലിയൊരു മയക്കുമരുന്നു വേട്ട നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഗോവയിൽനിന്ന് പതിവായി മയക്കുമരുന്ന് എത്തിക്കുന്നത് ലൂദർബെന്നാണെന്ന് വിവരം ലഭിച്ചിരുന്നു. പിടിയിലായേക്കുമെന്നു മനസ്സിലാക്കി ഇയാൾ ഗോവയിലും പട്നയിലുമായി മാറിമാറി താമസിക്കുകയായിരുന്നു. പാകിസ്താനിൽനിന്ന് കശ്മീർ വഴിയാണ് മെത്തലിൻ ഡയോക്സി മെത്ത അംഫറ്റാമിൻ എന്ന എം.ഡി.എ എത്തുന്നത്. ലൂദർബെൻ ചില സമയങ്ങളിൽ കശ്മീരിൽ എത്തിയും മയക്കുമരുന്ന് വാങ്ങാറുണ്ടായിരുന്നെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഇയാളെ നാളെ ആലുവ കോടതിയിൽ ഹാജരാക്കും. വടുതല: വാടാനപ്പള്ളി ഇസ്ലാമിയ കോളജിന് കീഴിലെ സ്ഥാപനങ്ങളിലെ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ 'ഉസ്റ'യുടെ സമ്പൂർണ സംസ്ഥാന സമ്മേളനത്തിൽ ആലപ്പുഴ ജില്ലയിൽനിന്ന് 250 പ്രതിനിധികളെ പെങ്കടുപ്പിക്കാൻ ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇൗമാസം 12, 13 തീയതികളിൽ വാടാനപ്പള്ളിയിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി കെ.ടി. ജലീൽ, സി.എൻ. ജയദേവൻ എം.പി, ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.െഎ. അബ്ദുൽ അസീസ് തുടങ്ങിയവർ പെങ്കടുക്കും. ഏരിയാ തലത്തിൽ പൂർവ വിദ്യാർഥികളെ ബന്ധപ്പെടാൻ കൺവീനർമാരെ നിശ്ചയിച്ചു. വടുതല മേഖലാ യോഗം ആഗസ്റ്റ് ആറിന് വടുതലയിൽ നടക്കും. വാടാനപ്പള്ളി ഒാർഫനേജിലും വാടാനപ്പള്ളി, തളിക്കുളം, കൊല്ലം, മന്നം, ചാലക്കൽ ഇസ്ലാമിയ കോളജുകളിലും പഠിച്ച പെൺകുട്ടികളടക്കമുള്ളവരാണ് സമ്മേളനത്തിൽ പെങ്കടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.