ആലുവ: വായനക്കാരെ തേടി ചാലക്കൽ അംബേദ്കർ സ്മാരക ലൈബ്രറി വീടുകളിലേക്ക്. അസുഖം, പ്രായാധിക്യം, സമയക്കുറവ് തുടങ്ങിയ പല കാരണങ്ങൾകൊണ്ടും ലൈബ്രറിയിൽ വന്ന് പുസ്തകമെടുക്കാൻ പ്രയാസപ്പെടുന്നർക്കാണ് പുതിയ പദ്ധതി ആരംഭിച്ചത്. അങ്ങനെയുള്ളവരുടെ വീടുകളിൽ പുസ്തകമെത്തിച്ച് നൽകും. ഇതിലൂടെ വായന േപ്രാത്സാഹിപ്പിക്കാനും നാട്ടുകാരും ലൈബ്രറിയും തമ്മിലെ ആത്മബന്ധം സ്ഥാപിക്കാനും കഴിയുമെന്ന വിശ്വാസത്തിലാണ് ലൈബ്രറി പ്രവർത്തകർ. ആവശ്യമുള്ളവർക്ക് ഫോൺ ചെയ്താൽ വീട്ടിൽ പുസ്തകം എത്തിക്കും. സി. ഗോവിന്ദൻ നായർക്ക് ലൈബ്രറി പ്രസിഡൻറ് എൻ.ഐ. രവീന്ദ്രൻ പുസ്തകം നൽകി ഉദ്ഘാടനം ചെയ്‌തു. സെക്രട്ടറി പി.ഇ. സുധാകരൻ, കെ. രഘുനാഥൻ, കെ.എം. അബ്‌ദുൽ സമദ്, പരീത് കുംബശ്ശേരി എന്നിവർ നേതൃത്വം നൽകി. വനിതവേദി, ബാലവേദി, മുതിർന്നവർക്കുള്ള വേദി, യുവവേദി എന്നിവ ലൈബ്രറിയിൽ പ്രവർത്തിക്കുന്നുണ്ട്. പി.എസ്.സി പരിശീലനം ഈ മാസം ആരംഭിക്കും. ക്യാപ്‌ഷൻ ea53 library ചാലക്കൽ അംബേദ്കർ സ്മാരക ലൈബ്രറിയുടെ വായനക്കാരെ തേടി വീടുകളിലേക്ക് പദ്ധതി സ്ഥിരം വായനക്കാരനായ സി. ഗോവിന്ദൻ നായർക്ക് പുസ്തകം നൽകി ലൈബ്രറി പ്രസിഡൻറ് എൻ.ഐ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.