സി.വി. ഹരീന്ദ്ര​െൻറ പെൻസിൽ ചിത്രപ്രദർശനത്തിന്​ സമാപനം

കൊച്ചി: മലയാള സാഹിത്യത്തിലെ 54 പ്രതിഭകളുടെ പെൻസിൽ ചിത്രങ്ങളുമായി ഹരിപ്പാട് സ്വദേശി സി.വി. ഹരീന്ദ്രൻ നടത്തിയ പ്രദർശനത്തിന് സമാപനം. ദർബാർ ഹാളിലെ പ്രദർശനത്തിൽ വൈക്കം മുഹമ്മദ് ബഷീർ, എം.ടി. വാസുദേവൻ നായർ, വയലാർ രാമവർമ, ചങ്ങമ്പുഴ, തകഴി തുടങ്ങിയവരുടെ ചിത്രങ്ങൾ ഒരുക്കിയിരുന്നു. സാഹിത്യകാരൻ കെ.എൽ. മോഹനവർമക്ക് 80ാം പിറന്നാളിന് സമ്മാനമായി അദ്ദഹത്തി​െൻറ പെൻസിൽ ചിത്രം വരച്ചുനൽകിയിരുന്നു. സിനിമയിൽ ആർട്ട് ഡയറക്ടറായും പോസ്റ്റർ ഡിസൈനറായും ജോലിചെയ്ത ഹരീന്ദ്രൻ തമിഴ്, തെലുങ്ക് സിനിമകളിൽ ഡബ്ബിങ് ആർട്ടിസ്റ്റാണ്. പെൻസിൽ, ഹാൻമെയ്ഡ് പേപ്പർ എന്നിവകൊണ്ടാണ് ചിത്രരചന. ഒരു ദിവസം ഒരു ചിത്രം എന്ന തരത്തിലാണ് രചന. പ്രഫ. എം.കെ. സാനു, ടി.എൽ. കലാധരൻ എന്നിവർ പ്രദർശനം കാണാനെത്തിയിരുന്നു. ആദ്യമായാണ് ഹരീന്ദ്രൻ പ്രദർശനം സംഘടിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.