Posted On
date_range Updated On
date_range മദ്യവിൽപന ശാലക്കെതിരെ ജനകീയ കൂട്ടായ്മയുടെ സമരം
മട്ടാഞ്ചേരി: നിയമം കാറ്റിൽപറത്തി ബിവറേജ്സ് കോർപറേഷൻ ആരംഭിക്കുന്ന മദ്യവിൽപന ശാലക്കെതിരെ പ്രതിഷേധം ഇരമ്പി. വീട്ടമ്മമാർ അടക്കമുള്ള സ്ത്രീകളും നാട്ടുകാരും ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ചുള്ളിക്കൽ ഗൗതം ആശുപത്രിക്ക് സമീപം മുമ്പ് ഹോട്ടലായും പിന്നീട് കല്യാണമണ്ഡപമായും പ്രവർത്തിച്ചിരുന്ന കെട്ടിടം മദ്യവിൽപന ശാലയാക്കാൻ ബിവറേജ്സ് കോർപറേഷൻ തീരുമാനിച്ചിരിക്കുന്നത്. ഇതിെൻറ ഭാഗമായി നിർമാണ പ്രവർത്തനങ്ങളും നടന്നതോടെയാണ് ശാലക്കെതിരെ നാട്ടുകാർ പ്രക്ഷോഭം ആരംഭിച്ചത്. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി ഡയറക്ടർ ഫാ. ആൻറണി ചിറന്മേൽ സമരം ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റൻ മോഹൻദാസ് അധ്യക്ഷത വഹിച്ചു. കെ.ജെ. മാക്സി എം.എൽ.എ, കൗൺസിലർമാരായ ടി.കെ. അഷറഫ്, സനീഷ അജീബ്, ബിലാൽ മസ്ജിദ് ഖത്തീബ് സിറാജുദ്ദീൻ ഉമരി, കെ.എം. റിയാദ്, പി.എച്ച്. നാസർ, മുഹമ്മദ് അഷറഫ്, എൻ.കെ. നാസർ, പി.ബി. കബീർ, കലാഭവൻ ഹനീഫ്, പി.ബി. ഖാലിദ്, ബെന്നി ജോസഫ്, ഇ.എ. അലി, അനീഷ് മട്ടാഞ്ചേരി, മുഹമ്മദ് ജറീസ്, എൻ.കെ.എം. ഷരീഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.