പാലോളി കമ്മിറ്റി ശിപാർശകൾ നടപ്പാക്കാൻ സർക്കാർ നടപടിയെടുക്കണം ^മെക്ക

പാലോളി കമ്മിറ്റി ശിപാർശകൾ നടപ്പാക്കാൻ സർക്കാർ നടപടിയെടുക്കണം -മെക്ക മണ്ണഞ്ചേരി: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്ദാനമായ പാേലാളി കമ്മിറ്റി ശിപാർശകൾ നടപ്പാക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മുസ്ലിം എംപ്ലോയീസ് കൾചറൽ അസോസിയേഷൻ- (മെക്ക) സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. അലി ആവശ്യപ്പെട്ടു. ആഗസ്റ്റ് 19, 20 തീയതികളിൽ ആലപ്പുഴയിൽ നടക്കുന്ന 28ാം സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി മണ്ണഞ്ചേരിയിൽ സംഘടിപ്പിച്ച മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എസ്‌.സിയിൽ നടക്കുന്ന പിന്നാക്ക വിഭാഗങ്ങളുടെ മെറിറ്റ് നിയമങ്ങളിലെ അട്ടിമറി അവസാനിപ്പിക്കാൻ ചട്ടങ്ങളിൽ ഭേദഗതി വരുത്തി കെ.എസ് ആൻഡ് എസ്‌.എസ്.ആർ പ്രാവർത്തികമാക്കണം. സ്വാതന്ത്ര്യത്തി​െൻറ 70ാം ആണ്ട് പിന്നിടുമ്പോഴും ദലിതുകളും പിന്നാക്കക്കാരും മുസ്ലിംകളും ഉൾപ്പെടുന്ന ബഹുഭൂരിപക്ഷവും അവകാശ നിഷേധങ്ങൾക്കും പീഡനത്തിനും ഇരയായിക്കൊണ്ടിരിക്കുകയാണ്. ഭയപ്പെടുത്തി കീഴ്പ്പെടുത്തുക എന്ന നയമാണ് സംഘ്പരിവാർ ശക്തികൾ ചെയ്യുന്നത്. ബി.ജെ.പിയുടെ കോഴ വിവാദവും അരാജകത്വവും മൂടിവെക്കാനാണ് ഇവർ അക്രമം അഴിച്ചുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. മേഖല പ്രസിഡൻറ് ഒ.എം. അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി യു.എ. റഷീദ്, ജില്ല പ്രസിഡൻറ് പ്രഫ. ഷാജഹാൻ, സെക്രട്ടറി നസീർ, കുന്നപ്പള്ളി മജീദ്, എ.എം. ഹനീഫ്, ഡോ. സിറാബുദ്ദീൻ, കെ.എസ്. അബ്ദുല്ല, അഷ്‌റഫ്, ഉനൈസ് മുസ്‌ലിയാർ എന്നിവർ സംസാരിച്ചു. ടി.എ. ഷാജിമോൻ സ്വാഗതും ഹാരിസ് ചെത്തികാട് നന്ദിയും പറഞ്ഞു. മണ്ണഞ്ചേരി മേഖല ഭാരവാഹികൾ: പി.യു. ഷറഫ് കുട്ടി (പ്രസി.), അബ്ദുൽ സലാം മേമന, ഷമീർ നരിക്കാട്, പി.വി. സിയാദ് (വൈ. പ്രസി.), ടി.എ. അലിക്കുഞ്ഞ് ആശാൻ (ജന. സെക്ര), നവാസ് കുന്നപ്പള്ളി, സിറാജ് കുന്നപ്പള്ളി, അൻവർ നികർത്തിൽ (സെക്ര.), ഷഹനാസ് ബ്ലാവത്ത് (ട്രഷ). വിരമിച്ചു ആലപ്പുഴ: പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി.ഡി. സുദർശൻ സർവിസിൽനിന്ന് വിരമിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ അധിക ചുമതല വഹിച്ചിരുന്ന അദ്ദേഹം പഞ്ചായത്ത് തലത്തിൽ ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. വിവിധ ആനുകൂല്യങ്ങൾക്കായി എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും വിവിധ പദ്ധതികളിലെ ഗുണഭോക്താക്കളുടെ മുൻഗണന ലിസ്റ്റ് എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന ആദ്യ ജില്ലയാക്കുന്നതിന് നേതൃത്വം നൽകി. എല്ലാ ഗ്രാമപഞ്ചായത്തുകളിലും പുതിയ ഭരണസമിതി അധികാരമേറ്റ് മൂന്ന് മാസത്തിനുള്ളിൽ പൗരാവകാശരേഖ പ്രസിദ്ധീകരിച്ച ആദ്യ ജില്ലയെന്ന നേട്ടം കൈവരിക്കുന്നതിനും പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഒാർഫനേജ് അസോ. റവന്യൂ ജില്ല യോഗം ആലപ്പുഴ: അസോസിയേഷൻ ഒാഫ് ഒാർഫനേജസ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂഷൻ ആലപ്പുഴ റവന്യൂ ജില്ല കമ്മിറ്റി യോഗം അഞ്ചിന് രാവിലെ 10.30ന് ആലപ്പുഴ സ​െൻറ് ആൻറണീസ് ബോയ്സ് ഹോമിൽ ചേരുമെന്ന് പ്രസിഡൻറ് എ. സുലൈമാൻകുഞ്ഞ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.