കേന്ദ്രത്തെ ഉപയോഗിച്ച്​ സംഘ്​പരിവാർ കേരളം പിടിക്കാൻ​ ശ്രമിക്കുന്നു ^ഹമീദ്​ വാണിയമ്പലം

കേന്ദ്രത്തെ ഉപയോഗിച്ച് സംഘ്പരിവാർ കേരളം പിടിക്കാൻ ശ്രമിക്കുന്നു -ഹമീദ് വാണിയമ്പലം ആലപ്പുഴ: അക്രമം അഴിച്ചുവിട്ട് കേന്ദ്രഭരണം ഉപയോഗപ്പെടുത്തി കേരളം പിടിച്ചെടുക്കാൻ സംഘ്പരിവാർ ശ്രമിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. പശുവി​െൻറ പേരിൽ നടക്കുന്ന മുസ്ലിം -ദലിത് കൊലകൾക്കെതിെര വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി തിങ്കളാഴ്ച വൈകീട്ട് സംഘടിപ്പിച്ച ജനമുന്നേറ്റ റാലിയുടെ പൊതുസമ്മേളനം തിരുവമ്പാടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് നടന്നുവരുന്ന അക്രമങ്ങളിൽ ഗവർണർ ഇടപെടേണ്ട അസാധാരണ സാഹചര്യം ഉണ്ടായിരുന്നില്ല. എന്നിട്ടും മുഖ്യമന്ത്രിയെ ഗവർണർ വിളിപ്പിച്ചത് കേന്ദ്രത്തി​െൻറ പ്രത്യേക താൽപര്യം മൂലമാണ്. ബിഹാർ പിടിച്ചെടുക്കാൻ ഗവർണർ സ്ഥാനം ദുരുപയോഗം ചെയ്തത് ഇവിടെ ശ്രദ്ധേയമാണ്. കേരളത്തിെല ഇടതുപക്ഷവും യു.ഡി.എഫും സംഘ്പരിവാറി​െൻറ തന്ത്രങ്ങൾ തിരിച്ചറിയാതെ അവരുടെ കെണിയിൽ വീഴുകയാണ്. ഉത്തരേന്ത്യയിലെ പോലെ പശുവിനെ ഉപയോഗിച്ച് കേരളം കലക്കാനാവില്ലെന്ന് ആർ.എസ്.എസ് നേതൃത്വത്തിനറിയാം. അവർ വർഗീയ കലാപത്തിനുള്ള പ്രകോപനങ്ങൾ സൃഷ്ടിച്ചപ്പോഴും കേരളത്തിലെ മതന്യൂനപക്ഷങ്ങൾ സംയമനം പാലിച്ചു. ഇതോടെയാണ് പ്രകോപനം സൃഷ്ടിച്ച് രാഷ്ട്രീയ അക്രമങ്ങൾ ഉണ്ടാക്കുന്നത്. പൊലീസിനെയും നിയമത്തെയും ഉപയോഗിച്ച് സംഘ്പരിവാറിനെ നിലക്കുനിർത്താനാണ് ഭരണ നേതൃത്വം തയാറാകേണ്ടത്. ഫൈസൽ വധത്തിലും റിയാസ് മൗലവി വധത്തിലും സാമൂഹിക മാധ്യമങ്ങളിലൂടെ സ്പർധ വളർത്താനുള്ള സംഘ്പരിവാർ നീക്കത്തിലും പൊലീസും നീതി വ്യവസ്ഥയും നിഷ്ക്രിയരായിരുന്നു. അതി​െൻറ കൂടി ഫലമാണ് ഇപ്പോഴത്തെ അക്രമങ്ങൾ. ജനാധിപത്യത്തെയോ ഭരണഘടന മൂല്യങ്ങളെയോ തരിമ്പും വകവെക്കാത്ത കേന്ദ്ര സർക്കാർ കേരളത്തിൽ ഇടപെടാനുള്ള സാധ്യത തിരിച്ചറിഞ്ഞ് മതേതര പാർട്ടികൾ ഇത് പ്രതിരോധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജില്ല പ്രസിഡൻറ് മോഹൻ സി. മാവേലിക്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് സുേരന്ദ്രൻ കരിപ്പുഴ, സംസ്ഥാന സെക്രട്ടറി ശശി പന്തളം, ജില്ല ജനറൽ സെക്രട്ടറി അബൂബക്കർ വടുതല, ഫ്രറ്റേണിറ്റി മൂവ്മ​െൻറ് സംസ്ഥാന വൈസ് പ്രസിഡൻറ് ഗിരീഷ് കാവാട്ട്, എഫ്.െഎ.ടി.യു ജില്ല പ്രസിഡൻറ് എം.എച്ച്. ഉവൈസ്, വനിത വിഭാഗം ജില്ല പ്രസിഡൻറ് സുഭദ്രാമ്മ തോട്ടപ്പള്ളി, ജനറൽ കൺവീനർ നാസർ ആറാട്ടുപുഴ എന്നിവർ സംസാരിച്ചു. കല്ലുപാലം ജങ്ഷനിൽനിന്ന് ആരംഭിച്ച റാലിയിൽ സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ പെങ്കടുത്തു. ടി.എസ്. സബീർഖാൻ, റിനാഷ് മജീദ്, മിനി വേണുഗോപാൽ, ജോൺ ബ്രിേട്ടാ, നൗഷാദ് പടിപ്പുരക്കൽ, സിബീഷ് ചെറുവള്ളൂർ, ജലീൽ പുലയൻവഴി, ഷീബ ചങ്ങനാശ്ശേരി, ജമീൽ, സെലീന നിസാർ, ഷെഹിൻ ഷിഹാബ്, ഡി.എസ്. സദറുദ്ദീൻ, എൻ.എ. സക്കരിയ, സക്കീർ ഹുസൈൻ മണ്ണഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.