കൊച്ചി റിഫൈനറി മേഖല ഇൻഷൂർ ചെയ്യണം -റസി. അസോ. അെപ്പക്സ് കൗൺസിൽ കൊച്ചി: സുരക്ഷ ഭീഷണി നേരിടുന്ന കൊച്ചി റിഫൈനറിയുടെ 10 കി.മീറ്റർ ചുറ്റളവിൽ മുഴുവൻ കുടുംബങ്ങളെയും ഉൾപ്പെടുത്തി 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് നടപ്പാക്കണമെന്ന് െറസിഡൻറ്സ് അസോസിയേഷൻസ് അപ്പെക്സ് കൗൺസിൽ. റോഡുവികസനംപോലും സാധ്യമാക്കാതെ റിഫൈനറിയിൽ നടപ്പാക്കിയ പ്രവർത്തനങ്ങളിൽ നിരവധി റോഡപകട മരണങ്ങൾവരെ സംഭവിച്ചിട്ടുണ്ട്. ഗ്യാസ് പ്ലാൻറ്, സൾഫർ പ്ലാൻറ്, എയർപ്രോഡക്ട്സ് (ഹൈഡ്രജൻ പ്ലാൻറ്) എന്നിവകൾക്കിടയിൽ ഒറ്റപ്പെട്ട വീടുകൾ ഇപ്പോൾ സുരക്ഷാഭീഷണിയിലാണെന്ന് അസോസിയേഷൻ യോഗം ചൂണ്ടിക്കാട്ടി. റിഫൈനറിയുടെ ലാഭവിഹിതത്തിെൻറ ഇരുപത് ശതമാനം വരുന്ന തുക പ്രാദേശിക വികസനത്തിനായി വിനിയോഗിക്കണമെന്ന നിർദേശം പാലിക്കപ്പെടുന്നില്ലെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി. സി.ജെ. തോമസ് ദേശീയ പുരസ്കാരം കൊച്ചി: സി.ജെ. തോമസ് ജന്മശതാബ്ദി വിപുലമായി ആചരിക്കുന്നു. എം.കെ. സാനു ഫൗണ്ടേഷൻ പരിപാടികൾ ഏകോപിപ്പിക്കും. സാനു മാസ്റ്ററുടെ നവതി ആഘോഷാനുബന്ധമായി എം.കെ. സാനു ഫൗണ്ടേഷൻ ഏർപ്പെടുത്തുന്ന സി.ജെ. തോമസ് ദേശീയ പുരസ്കാരം സി.ജെയുടെ നൂറാം ജന്മദിനമായ നവംബർ 14 ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ സമ്മാനിക്കും. ഇൗ വർഷം നാടകരംഗത്തുനൽകിയ മൗലിക സംഭാവനകളുടെ പേരിലാണ് ജേതാവിനെ തെരഞ്ഞെടുക്കുക. കലാസാംസ്കാരിക സമിതികൾക്കും വ്യക്തികൾക്കും ജേതാവിനെ നിർേദശിക്കാം. ജേതാവായി നിർദേശിക്കുന്ന വ്യക്തിയുടെ ലഘു ജീവിത ചരിത്ര സഹിതം ആഗസ്റ്റ് 31 നകം സെക്രട്ടറി എം.കെ. സാനു ഫൗണ്ടേഷൻ, ചാവറ കൾചറൽ സെൻറർ, കാരിക്കാമുറി, കൊച്ചി 682011 എന്ന വിലാസത്തിൽ അയക്കണം. എം.ടി. വാസുദേവൻ നായർ അധ്യക്ഷനായുള്ള ജൂറിയായിരിക്കും പുരസ്കാര ജേതാവിനെ നിർണയിക്കുകയെന്ന് സാനു ഫൗണ്ടേഷൻ ചെയർമാൻ എം. തോമസ് മാത്യു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.