കേ​ര​ള മ​ണ്ണി​ൽ കു​തി​ര​ക്ക് സു​ഖ​പ്ര​സ​വം

പെരുമ്പാവൂർ: കേരളത്തിെൻറ മണ്ണിൽ കുതിരക്ക് സുഖപ്രസവം. തണ്ടേക്കാട് വള്ളൂരാൻ വീട്ടിൽ ഐമു ഹാജിയുടെ വീട്ടിലെ കുതിരയാണ് ബുധനാഴ്ച രാവിലെ പ്രസവിച്ചത്. കുതിരയുടെ പ്രസവം കേരളത്തിൽ അപൂർവമാണ്. പക്ഷി വളർത്തലും ജൈവ പച്ചക്കറി കൃഷിയും വിനോദമാക്കിയ ഐമു ഹാജി നാലുവർഷം മുമ്പ് വാങ്ങിയ പോനി ഇനത്തിൽപെട്ട കുതിരയാണ് ആൺകുതിരക്ക് ജന്മം നൽകിയത്. ഉത്തരേന്ത്യയിൽനിന്ന് കൊണ്ടുവന്ന കട്ടിയാപാഴി ഇനത്തിലുള്ള ആൺകുതിരയുമായി ഇണചേർത്താണ് ഗർഭം ധരിപ്പിച്ചത്. ലിമാറ ബിസിനസ് ഗ്രൂപ്പിെൻറ സ്ഥാപകനാണ് ഐമു ഹാജി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.