തൃപ്പൂണിത്തുറ: മുളന്തുരുത്തി പള്ളിത്താഴത്ത് പിറവം- എറണാകുളം റോഡിന് സമീപത്തെ കെട്ടിടത്തിൽ ബിവറേജസ് ഒൗട്ട്ലെറ്റ് വീണ്ടും പ്രവർത്തനം തുടങ്ങിയതിൽ പ്രതിഷേധം കനക്കുന്നു. സർക്കാറിെൻറ പുതിയ നയതീരുമാന പ്രകാരമാണ് പുതിയ ഒൗട്ട്ലറ്റിന് അനുമതി ലഭിച്ചത്. അതേസമയം, ഇപ്പോൾ പ്രവർത്തനാനുമതി കിട്ടിയ കെട്ടിടത്തിന് എതിർവശത്തുണ്ടായിരുന്ന ബിവറേജസ് ഒൗട്ട്ലറ്റ് പാതേയാരെത്ത മദ്യ വിൽപനശാലകൾ പൂട്ടിയ കൂട്ടത്തിൽ നിർത്തലാക്കിയതാണ്. ഇതേതുടർന്ന് ആളുകൾ പിറവത്ത് പോയാണ് മദ്യം വാങ്ങിയിരുന്നത്. ഏജൻറുമാരും ഇതുമുതലാക്കി മദ്യം വാങ്ങി കരിഞ്ചന്തയിൽ വിൽപന നടത്തിയിരുന്നു. എറണാകുളം ലിസി ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ബിവറേജസ് ഒൗട്ട്ലറ്റാണ് മുളന്തുരുത്തിയിലേക്ക് മാറ്റിസ്ഥാപിച്ചിട്ടുള്ളതെന്നാണ് പറയുന്നത്. അതേസമയം, മുളന്തുരുത്തിയിൽ പുതുതായി തുറന്ന ബിവറേജസ് കോർപറേഷെൻറ ചില്ലറ മദ്യവിൽപനശാല അടച്ചുപൂട്ടണമെന്ന് മദ്യവിരുദ്ധ ജനകീയ സമരസമിതി മുളന്തുരുത്തി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. ശക്തമായ മദ്യവിരുദ്ധ പ്രവർത്തനം നടക്കുന്ന മുളന്തുരുത്തി മേഖലയിൽ കഴിഞ്ഞ സർക്കാറിെൻറ കാലത്ത് ബിവറേജസ് വിൽപനശാലയും ബാറും അടച്ചുപൂട്ടിയിരുന്നു. ഇത് പ്രദേശത്താകെ മദ്യലഭ്യത കുറയാനും സമാധാന അന്തരീക്ഷം ഉണ്ടാകാനും കാരണമായിരുന്നു. ബിവറേജസിെൻറ മദ്യവിൽപന കേന്ദ്രം മുളന്തുരുത്തിയിൽ വീണ്ടും തുറന്നത് സർക്കാറിെൻറ ജനദ്രോഹ മദ്യന യത്തിെൻറ ഭാഗമാണെന്ന് മദ്യവിരുദ്ധസമിതി കുറ്റപ്പെടുത്തി. മദ്യവിൽപനശാല അടച്ചുപൂട്ടാൻ ശക്തമായി രംഗത്തിറങ്ങുമെന്നും സമരസമിതി നേതാക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.