കൊച്ചി: വാഹനമലിനീകരണം നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് ഭാരത് സ്റ്റേജ്--3 വാഹനങ്ങൾ നിരോധിച്ച സുപ്രീംകോടതി വിധി ഓട്ടോമൊബൈൽ വ്യവസായത്തിൽ വലിയ തിരിച്ചടി ഉണ്ടാക്കുമെങ്കിലും 2020 ഓടെ ബി.എസ്--6 രാജ്യവ്യാപകമായി നിലവിൽവരുമെന്ന് ഓട്ടോമൊബൈൽ വിദഗ്ധനും പോപുലർ വെഹിക്കിൾസ് ആൻഡ് സർവിസസ് മാനേജിങ് ഡയറക്ടറുമായ ജോൺ കെ. പോൾ. കേരള മാനേജ്മെൻറ് അസോസിയേഷൻ (കെ.എം.എ) ഇന്ത്യയിലെയും വിദേശത്തെയും വാഹനരംഗത്തെപ്പറ്റി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹനനിർമാതാക്കൾക്കും വിൽപനക്കാർക്കും ബി.എസ്--3 നിരോധനം തിരിച്ചടിയാണ്. എന്നാൽ, ബി.എസ്--6 വാഹനങ്ങൾ 2020 ൽ രാജ്യവ്യാപകമാകും. അതോടെ മലിനീകരണം പൂർണമായും ഇല്ലാതാക്കും. ഇന്ധന ഉപഭോഗത്തിലും വലിയ കുറവുണ്ടാകും. കെ.എം.എ പ്രസിഡൻറ് മാത്യു ജോസ് ഉറുമ്പത്ത് അധ്യക്ഷത വഹിച്ചു. േപ്രാഗ്രാം കമ്മിറ്റി അധ്യക്ഷ മരിയ എബ്രഹാം സ്വാഗതവും കെ.എം.എ സെക്രട്ടറി ആർ. മാധവ് ചന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.