പറവൂർ: പറവൂർ സമ്പൂർണ വൈദ്യുതീകൃത നിയോജകമണ്ഡലമായി വി.ഡി. സതീശൻ എം.എൽ.എ പ്രഖ്യാപിച്ചു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപയും കെ.എസ്.ഇ.ബിയുടെ ഫണ്ടിൽനിന്ന് 20.8 ലക്ഷവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്നുള്ള 10.8 ലക്ഷവും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്.സാമ്പത്തിക പരാധീനത മൂലം വയറിങ് പൂർത്തീകരിക്കാൻ കഴിയാത്ത 34 കുടുംബങ്ങൾക്ക് ഇതിെൻറ ഭാഗമായി വീട് വൈദ്യുതീകരിച്ചു നൽകി. അഞ്ചു കി.മീറ്ററോളം എൽ.ടി ലൈൻ വലിക്കുകയും 550 വൈദ്യുതി കണക്ഷനുകൾ നൽകുകയും ചെയ്തു. അതിൽ 403 കുടുംബങ്ങൾ ബി.പി.എലുകാരാണ്. നഗരസഭാധ്യക്ഷൻ രമേഷ് ഡി. കുറുപ്പ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡൻറുമാരായ ഗീത പ്രതാപൻ, എം.പി. പോൾസൺ, കെ.എം. അംബ്രോസ്, പി.വി. ലാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ആർ. സൈജൻ, നഗരസഭ കൗൺസിലർമാരായ ആശ ദേവദാസ്, മിനി ഷിബു, ഷീബ പ്രതാപൻ, രാജേഷ് പുക്കാടൻ, ചേന്ദമംഗലം പഞ്ചായത്ത് അംഗം വേണു വളപ്പിൽ, പറവൂർ എക്സിക്യൂട്ടിവ് എൻജിനീയർ ജൂഡ്സൺ കെ. റാഫേൽ, ചേന്ദമംഗലം അസി. എക്സിക്യൂട്ടിവ് എൻജിനീയർ കെ.എസ്. ആശ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.