കൊച്ചി തുറമുഖത്ത് ആദ്യത്തെ ‘കാര്‍ കപ്പല്‍’ ഇന്നത്തെും

മട്ടാഞ്ചേരി: കൊച്ചി തുറമുഖത്തിന് ഉണര്‍വേകി സ്വദേശി കാറുകളുമായി ആദ്യ കപ്പല്‍ ചൊവ്വാഴ്ച കൊച്ചിയിലത്തെും. സംസ്ഥാന വിപണിയിലേക്കുള്ള ആഭ്യന്തര ഉല്‍പാദക കാറുകളുമായാണ് കാര്‍ കാരിയര്‍ കപ്പല്‍ എന്നറിയപ്പെടുന്ന എം.വി. ഡ്രസ് ഡെന്‍ കൊച്ചിയിലത്തെുന്നത്. വിദേശനിര്‍മിതമായ കപ്പല്‍ ചെന്നൈയിലെ സിക്കാല്‍ ലോജിസ്റ്റിക്കാണ് കാര്‍ നീക്കത്തിനുള്ള കപ്പലാക്കി മാറ്റിയത്. ഒരേ സമയം 4,500 കാറുകള്‍ കയറ്റാവുന്ന 13 ഡക്കുക്കളാണ് കപ്പലില്‍ സജ്ജീകരിച്ചിരിക്കുന്നത്. റോള്‍ ഓണ്‍ റോള്‍ ഓഫ് സംവിധാനത്തില്‍ കാറുകള്‍ കപ്പലിലേക്ക് ഓടിച്ചു കയറ്റാനും ഇറക്കാനും കഴിയും. ഓട്ടോമൊബൈല്‍ ഹബുകളായ തമിഴ്നാട്, ഗുജറാത്ത് തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള സര്‍വിസാണ് കൊച്ചിയുമായി കോര്‍ത്തിണക്കിയത്. ആഴ്ചയിലൊരിക്കല്‍ കൊച്ചി തുറമുഖവുമായി ബന്ധപ്പെടുത്തിയാണ് കാര്‍ കപ്പല്‍ സര്‍വിസ് ഒരുക്കിയിരിക്കുന്നത്. ചൊച്ചാഴ്ച രാവിലെ തുറമുഖത്തെ എറണാകുളം വാര്‍ഫിലത്തെുന്ന കാര്‍ കപ്പലില്‍നിന്ന് 500 കാറുകളാണ് കൊച്ചിയിലിറക്കുന്നത്. വാര്‍ഫില്‍ 4000 ചതുരശ്ര മീറ്റര്‍ കാര്‍ പാര്‍ക്കിങിനായി ഒരുക്കിക്കഴിഞ്ഞു. എട്ട് -പത്ത് മണിക്കൂറിനുള്ളില്‍ കാര്‍ ഇറക്കുമതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കാറുകളുമായി ആദ്യ കപ്പലാണ് കൊച്ചിയിലത്തെുന്നത്. ഇവര്‍ക്ക് തുറമുഖത്ത് സൗകര്യമൊരുക്കുന്നതോടൊപ്പം വാര്‍ഫേജ് താരിഫ് വെസ്റ്റല്‍ റിലേറ്റഡ് നിരക്കുകളില്‍ ഇളവുകളും അനുവദിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.