എടത്തല: എടത്തല ചൂണ്ടിയില്‍ അമ്പതടിയോളം ഉയരമുള്ള തെങ്ങില്‍ കയറി മധ്യവയസ്കന്‍െറ ആത്മഹത്യാ ശ്രമം. വിദ്യാനഗര്‍ തോട്ടപ്പിള്ളി വീട്ടില്‍ ജോണിയാണ് വെള്ളിയാഴ്ച രാവിലെ അഞ്ചര മണിക്ക് വീട്ടുവളപ്പിലെ തെങ്ങില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. ആലുവയിലെ പ്രൈവറ്റ് ബസ് കണ്ടക്ടറാണ്. ഏഴു വര്‍ഷം മുമ്പ് ആലുവ റെയില്‍വേ ഗുഡ്സ് ഷെഡിന് സമീപം തന്നെ ഭീഷണിപ്പെടുത്തി മാലയും ബസിലെ പണമടങ്ങിയ കലക്ഷന്‍ ബാഗുമടക്കം മോഷ്ടിച്ച കേസിലെ ആറംഗ സംഘത്തെ കോടതി വെറുതെ വിട്ടതറിഞ്ഞതിനെ തുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പ്രതികള്‍ കോടതിയില്‍ അപ്പീല്‍ നല്‍കി പുറത്തുവന്ന വിവരം മാസങ്ങള്‍ക്കു ശേഷമാണ് ജോണി അറിഞ്ഞത്. ഇതിന്‍െറ രോഷത്തിലാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ഒരുങ്ങിയത് എന്നറിയുന്നു. സംഭവം അറിഞ്ഞ് ആദ്യമത്തെിയത് എടത്തല സ്റ്റേഷനിലെ പൊലീസാണ്. തുടര്‍ന്ന് ആലുവയില്‍നിന്നും ഫയര്‍ഫോഴ്സും ആംബുലന്‍സും എത്തി. ഹൈദരാബാദിലുള്ള മകന്‍ ഫോണില്‍ വിളിച്ച് അഭ്യര്‍ഥിച്ചെങ്കിലും ജോണി വഴങ്ങിയില്ല. എന്നാല്‍, ഒരാഴ്ചക്കകം പ്രശ്നം പരിഹരിക്കാമെന്ന് എം.എല്‍.എ. ഒപ്പിട്ടു തന്നാല്‍ താഴെ ഇറങ്ങാമെന്ന് ജോണി പറഞ്ഞു. ഇതോടെ എം.എല്‍.എ. അന്‍വര്‍ സാദത്ത് നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് പത്തു മണിയോടെ താഴെ ഇറങ്ങാന്‍ ഇയാള്‍ സന്നദ്ധത പ്രകടിപ്പിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഏണി ഉപയോഗിച്ച് താഴെ എത്തിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ബാബുവും എല്‍.എഫ്.ഇന്‍ചാര്‍ജ് പ്രസാദും തെങ്ങില്‍ കയറിയാണ് ഇയാളെ ഇറക്കാന്‍ സഹായിച്ചത്. തെങ്ങില്‍ കയറിയപ്പോള്‍ കത്തിയും ബ്ളേഡും മണ്ണെണ്ണയും കരുതിയിരുന്നു. അവശനിലയിലായ ഇയാളെ ആംബുലന്‍സില്‍ ആലുവ ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയി. അന്‍വര്‍ സാദത്ത് എം.എല്‍.എ. എടത്തല ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സാജിത അബ്ബാസ്, ആലുവ തഹസില്‍ദാര്‍,ആലുവ ഈസ്റ്റ് വില്ളേജ് ഓഫീസര്‍, പഞ്ചായത്തംഗങ്ങളായ എം.പി. കുഞ്ഞുമുഹമ്മദ്, എം.പി.അബ്ദു എന്നിവര്‍ സ്ഥലത്തത്തെിയിരുന്നു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായ സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സുകുമാരന്‍,എഫ്.ഡി മാരായ നാസര്‍, സലിം ,ആരോമല്‍, ശ്രീദാസ്, കലാധരന്‍ എന്നിവരും എടത്തല എസ്.ഐ.ജോസ് ജോര്‍ജ്, എസ്.സി.പി.ഒ മുഹമ്മദാലി, അബ്ദുല്‍ ജലീല്‍, അഫ്സല്‍, സാജു, ബിബിന്‍, ജമാല്‍ എന്നിവരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.