പറവൂര്‍ ബിവറേജസ് ഷോപ്പില്‍ കവര്‍ച്ചശ്രമം

പറവൂര്‍: ബിവറേജസ് കോര്‍പറേഷന്‍െറ ഉടമസ്ഥതയിലുള്ള ചില്ലറ വില്‍പന മദ്യശാല കുത്തിത്തുറന്ന് കവര്‍ച്ചശ്രമം. നഗരത്തിലെ തെക്കേനാലുവഴിക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഷോപ്പിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഭിത്തി തുരന്ന് കവര്‍ച്ചക്ക് ശ്രമം നടന്നത്. എന്നാല്‍, സമീപത്തെ സ്റ്റേഷനറി കടക്കാരന്‍ ബിവറേജസില്‍നിന്ന് ശബ്ദം കേട്ടതോടെ കൗണ്‍സിലറെ വിവരം അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.വി. നിതിന്‍െറ നേതൃത്വത്തില്‍ സ്ഥലത്തത്തെിയതോടെ കവര്‍ച്ചക്കാരന്‍ കടന്നുകളഞ്ഞു. ഉടന്‍ നിതിന്‍ പൊലീസിനെ വിവരം അറിയിക്കുകയും എസ്.ഐ ടി.ബി. ഷിബുവിന്‍െറ നേതൃത്വത്തില്‍ സ്ഥലത്തത്തെി പരിശോധിച്ചു. സമീപത്തെ സി.സി ടി.വി കാമറയില്‍ മോഷ്ടാവിന്‍െറ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഹെല്‍മറ്റ് ധരിച്ചാണ് മോഷ്ടാവ് എത്തിയത്. ഒരാള്‍ പൊക്കത്തിലുള്ള മതിലിനോട് ചേര്‍ന്ന് തുരങ്കം ഉണ്ടാക്കി ഇതിലൂടെ 10 കുപ്പി മദ്യം തോള്‍സഞ്ചിയില്‍ നിറച്ച് കടത്താന്‍ ശ്രമിച്ചത് കണ്ടത്തെി. വ്യാഴാഴ്ചത്തെ കലക്ഷന്‍ തുക ഏകദേശം പത്തരലക്ഷം രൂപ ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. ലോക്കറില്‍ സൂക്ഷിച്ചിരുന്നതിനാലും മോഷ്ടാവിന് വില്‍പനശാലയുടെ അകത്ത് കടക്കാന്‍ സാധിക്കാത്തതിനാലും തുക സുരക്ഷിതമായി. മദ്യവില്‍പനശാലുടെ സമീപത്തെ സ്റ്റേഷനറി കടക്കാരന്‍െറ സമയോചിത ഇടപെടലാണ് കവര്‍ച്ച പരാജയപ്പെടുത്തിയത്. വിരലടയാള വിദഗ്ധര്‍ സംഭവസ്ഥലത്തത്തെി പരിശോധിച്ചു. പറവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.