കൊച്ചി നഗരത്തില്‍ വാഹനാപകട നിരക്ക് കുറഞ്ഞെന്ന് പൊലീസ്

കൊച്ചി: കൊച്ചി നഗരത്തില്‍ അപകടങ്ങളും അപകടമരണങ്ങളും കുറഞ്ഞതായി പൊലീസ്. ട്രാഫിക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ അപകടങ്ങള്‍ വന്‍ തോതില്‍ കുറക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ട്രാഫിക് ചുമതല കൂടിയുള്ള ഡി.സി.പി അരുള്‍ ആര്‍.ബി കൃഷ്ണ വ്യക്തമാക്കി. 2016 ജനുവരി മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളില്‍ കുണ്ടന്നൂര്‍ ജങ്ഷനില്‍ മാത്രമായി 10 വാഹനാപകടങ്ങളില്‍ 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും വൈറ്റില ജങ്ഷനില്‍ 34 അപകടങ്ങളില്‍ 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്നുപേര്‍ മരണപ്പെടുകയും ചെയ്തു. പാലാരിവട്ടത്ത് ഈ കാലയളവില്‍ 21 അപകടങ്ങളില്‍ 12 പേര്‍ക്കും ഇടപ്പള്ളിയില്‍ 18 വാഹനാപകടങ്ങളില്‍ 16 പേര്‍ക്കും പരിക്കേറ്റു. ഇവിടെ മൂന്നുപേര്‍ മരണപ്പെടുകയും ചെയ്തു. എന്നാല്‍, ആഗസ്റ്റില്‍ ഈ ജങ്ഷനുകളിലെല്ലാം കൂടി ആകെ അഞ്ച് വാഹനാപകടങ്ങളിലായി രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. കൊച്ചി നഗരത്തിലുണ്ടായ വാഹനാപകടങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ ഈ വര്‍ഷത്തെ അപകടനിരക്ക് കുറവാണെന്നും ഡി.സി.പി വാര്‍ത്താകുറിപ്പില്‍ ചുണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.