കളമശ്ശേരി: ഇടപ്പള്ളി ടോള്‍ ഗേറ്റിലെ അശാസ്ത്രീയമായ ട്രാഫിക് പരിഷ്കാരത്തിനെതിരെ പ്രതീകാത്മക സിഗ്നല്‍ സ്ഥാപിച്ച് ഐ.എന്‍.ടി.യു.സി പ്രതിഷേധിച്ചു. കളമശ്ശേരി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധയോഗം സംസ്ഥാന സെക്രട്ടറി റഷീദ് താനത്ത് ഉദ്ഘാടനം ചെയ്തു. കാലങ്ങളായി ജനങ്ങള്‍ ഉപയോഗിച്ചുവരുന്ന ടോള്‍ ജങ്ഷനിലെ യു ടേണ്‍ പുതിയ പാലം തുറന്നതോടൊപ്പം അടച്ചു പൂട്ടി പുതിയ പരിഷ്കാരം ഏര്‍പ്പെടുത്തിയത് ജനം ദുരിതത്തിലായിരിക്കുകയാണ്. അതിനാല്‍ യു ടേണ്‍ തുറന്ന് ഗതാഗതം സുഗമമാക്കണമെന്ന് ഐ.എന്‍.ടി.യു.സി.ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്‍റ് പി.എം. ബീരാക്കുട്ടി അധ്യക്ഷത വഹിച്ചു. ടി.കെ. കുട്ടി, എം.എം. അലിയാര്‍, മുഹമ്മദ് കുഞ്ഞ് ചെവിട്ടിത്തറ, ടി.എ. അബ്ദുല്‍ സലാം, എ.കെ. നിഷാദ്, അഷ്കര്‍ പനയപ്പിള്ളി, അജിത് തങ്കപ്പന്‍, റസാഖ് വെള്ളയ്ക്കല്‍, കൃഷ്ണകുമാര്‍, തമ്പി അമ്പലത്തിങ്കല്‍, അജിനാസ് റഹ്മാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.