തുറവൂര്‍: തുറവൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡുകളില്‍ നായ് ശല്യം അതിരൂക്ഷമായി. ദിനേന നൂറുകണക്കിന് യാത്രക്കാരാണ് തുറവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നത്. പള്ളിത്തോട്, മനക്കോടം, കുത്തിയതോട്, നാളികാട്, വളമംഗലം, തുറവൂര്‍, പറയകാട് എന്നിവിടങ്ങളിലെ ആളുകള്‍ എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ജോലിക്ക് പോകാന്‍ തുറവൂര്‍ റെയില്‍വേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. സ്റ്റേഷന്‍ പരിസരങ്ങളിലെ നായ് ശല്യം മൂലം ഏറെ ഭയത്തോടെയാണ് യാത്രക്കാര്‍ വരുന്നതും പോകുന്നതും. സ്റ്റേഷനിലേക്ക് വരുന്ന റോഡുകളിലും നടവഴികളിലും നൂറോളം നായ്ക്കളാണ് വിലസുന്നത്. റോഡുകളിലൂടെ നായ്കള്‍ കൂട്ടത്തോടെ ഓടിനടക്കുന്നത് വാഹനാപകടത്തിനും കാരണമാകുന്നു. ഇരുചക്ര വാഹനയാത്രക്കാരാണ് ഏറെയും അപകടത്തില്‍പെടുന്നത്. റോഡിലൂടെയുള്ള ശല്യം മൂലം റെയില്‍പാളത്തിലൂടെ പോയാലും അവിടെയും നായ്ക്കളാണ്. നായ്ക്കളെ ഏറെ ഭയമുള്ളവര്‍ 15ഓളം കിലോമീറ്റര്‍ അകലെയുള്ള ചേര്‍ത്തല റെയില്‍വേ സറ്റേഷനില്‍ ബസ് യാത്ര ചെയ്ത് എത്തിയാണ് ദൂരസ്ഥലങ്ങളില്‍ പോകുന്നത്. ഇതുവഴി ഏറെ സമയവും പണവും നഷ്ടമാകുന്നു. പ്രശ്നപരിഹാരത്തിന് അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.