കൊച്ചി: ഇതരസംസ്ഥാന പെണ്‍കുട്ടികളെ കേന്ദ്രീകരിച്ച് കൊച്ചിയില്‍ പെണ്‍വാണിഭസംഘം പിടിമുറുക്കുന്നു. തൊഴിലാളികളെന്ന വ്യാജേന അസം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് പാവപ്പെട്ട പെണ്‍കുട്ടികളെ കൊച്ചിയിലത്തെിച്ച് ആവശ്യക്കാര്‍ക്ക് കാഴ്ചവെക്കുന്ന സംഘങ്ങളാണ് വ്യാപകമാകുന്നത്. അതേസമയം, മാസങ്ങള്‍ക്കുമുമ്പ് ഇതരസംസ്ഥാന പെണ്‍കുട്ടികളെ കേന്ദ്രീകരിച്ച് പെണ്‍വാണിഭസംഘം കേരളത്തില്‍ പിടിമുറക്കുന്ന സൂചന ലഭിച്ചിട്ടും പൊലീസ് വേണ്ടത്ര ജാഗ്രത പാലിച്ചില്ല. അസമില്‍നിന്ന് എത്തിയ രണ്ട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ഒരുയുവതിയും രണ്ടുമാസംമുമ്പ് പാലക്കാട്ട് പിടിയിലായിരുന്നു. ഇവരെ പിന്നീട് നാട്ടിലേക്ക് തിരിച്ചയക്കുകയാണ് ചെയ്തത്. കൊച്ചിയില്‍ ആഗസ്റ്റില്‍ മത്സ്യസംസ്കരണകേന്ദ്രത്തില്‍ അനധികൃതമായി ജോലിയെടുപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത നിരവധി ഇതരസംസ്ഥാന പെണ്‍കുട്ടികളെയും പൊലീസ് പിടികൂടിയെങ്കിലും ഈ രീതിയില്‍ അന്വേഷണം മുന്നോട്ടുപോയില്ല. ഇവരില്‍ പലരും ലൈംഗിക ചൂഷണത്തിന് വിധേയമായതായി പരിശോധനയില്‍ തെളിഞ്ഞിരുന്നു. കഴിഞ്ഞദിവസം കൊച്ചിയില്‍ ഇടനിലക്കാര്‍ മുഖേന ഇതര സംസ്ഥാന പെണ്‍കുട്ടികളെ ഓണ്‍ലൈന്‍ വഴി ആവശ്യക്കാര്‍ക്ക് കാഴ്ചവെക്കുന്ന സംഘത്തെ പിടികൂടിയതാണ് ഒടുവിലത്തെ സംഭവം. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. മൂന്നുപേരാണ് പിടിയിലായത്. സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടെന്നാണ് പൊലീസ് ഭാഷ്യം. ജോലി വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടികളെ സംഘം കൊച്ചിയിലത്തെിക്കുന്നത്. പിന്നീട് വന്‍ വിലയ്ക്ക് ഇടനിലക്കാര്‍ വഴി ആവശ്യക്കാര്‍ക്ക് എത്തിക്കും. ചെറിയ ലോഡ്ജുകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ഇപ്പോള്‍ സംഘത്തിന്‍െറ കൈയില്‍നിന്ന് മോചിപ്പിച്ച പെണ്‍കുട്ടിക്ക് അഞ്ചുദിവസത്തേക്ക് 25,000 രൂപയാണ് പ്രതികള്‍ ഇടനിലക്കാരന് നല്‍കിയത്. കൂടുതല്‍ പെണ്‍കുട്ടികള്‍ പ്രതികളുടെ വലയില്‍ അകപ്പെട്ടിട്ടുണ്ട്. പൊലീസിനെ വെട്ടിക്കാന്‍ പകല്‍ ചെറിയ വ്യാപാരസ്ഥാപനങ്ങളില്‍ തുച്ഛകൂലിക്ക് ജോലിക്ക് നിര്‍ത്തി, രാത്രി ഇവരെ ചൂഷണം ചെയ്യുന്നവരുമുണ്ട്. ഇവര്‍ക്ക് ഭാഷയും സ്ഥലവും അറിയാത്തതിനാല്‍ പെണ്‍വാണിഭക്കാരില്‍നിന്ന് രക്ഷപ്പെടാനും കഴിയാത്ത അവസ്ഥയാണ്. വെബ്സൈറ്റ് വഴിയും സോഷ്യല്‍ മീഡിയ വഴിയുമാണ് ആവശ്യക്കാരെ കണ്ടത്തെുന്നതും കച്ചവടം ഉറപ്പിക്കുന്നതും. ലക്ഷക്കണക്കിന് രൂപയാണ് പെണ്‍കുട്ടികളെ വിറ്റ് സംഘങ്ങള്‍ നേടുന്നത്. ബംഗളൂരു വഴിയാണ് പെണ്‍കുട്ടികളെ കടത്തുന്നത്. ബംഗളൂരുവില്‍ ജോലി വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടികളെ എത്തിക്കുന്നത്. അവിടെനിന്ന് കേരളത്തിലെ നഗരത്തിലേക്ക് പെണ്‍കുട്ടികളെ കടത്തും. കോഴിക്കോട്ട് മാസങ്ങള്‍ക്കുമുമ്പ് ഒരുപെണ്‍കുട്ടിയെ പൊലീസ് ഇത്തരക്കാരില്‍നിന്ന് മോചിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.