ആലുവ: തെരുവില്‍ ദുരിതമനുഭവിക്കുന്ന കുട്ടികളെ രക്ഷപ്പെടുത്തി അവരുടെ ക്ഷേമത്തിന് 1996 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ജനസേവ ശിശുഭവന് 20 വയസ്സ്. തെരുവില്‍ നിറംകെട്ടുപോകുമായിരുന്ന നിരവധി പ്രതിഭകളെ ഇക്കാലയളവിനുള്ളില്‍ രക്ഷപ്പെടുത്തി, സംരക്ഷിച്ച്, സമൂഹത്തിന്‍െറ മുഖ്യധാരയില്‍ എത്തിക്കാന്‍ ശിശുഭവന്‍ അധികൃതര്‍ക്കായിട്ടുണ്ട്. കായികരംഗത്തിന് ഊന്നല്‍ നല്‍കിയുള്ള ജനസേവയുടെ പ്രവര്‍ത്തനഫലമായി ഇതിനകം ജില്ലാ-സംസ്ഥാന ടീമുകളില്‍ ഇടംനേടിയ നേടിയ നിരവധി കായികതാരങ്ങളെ വളര്‍ത്തിയെടുക്കാനായി. ശിശുഭവന്‍െറ 20ാമത് വാര്‍ഷികം മേക്കാട് ജനസേവ ബോയ്സ് ഹോമില്‍ നടന്നു. വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ് ഉദ്ഘാടനം ചെയ്തു. തെരുവില്‍ ദുരിതം അനുഭവിക്കുന്ന കുട്ടികളെ സമൂഹത്തിന്‍െറ മുഖ്യധാരയില്‍ എത്തിക്കുന്നതിന് 20 വര്‍ഷമായി ജനസേവ ശിശുഭവന്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ജനസേവ ശിശുഭവന്‍ പ്രസിഡന്‍റ് അഡ്വ. ചാര്‍ളി പോള്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ജോസ് മാവേലി ആമുഖപ്രഭാഷണം നടത്തി. ശിശുഭവന്‍ ഭാരവാഹികളായ കവിയൂര്‍ പൊന്നമ്മ, ഡോ. ടോണി ഫെര്‍ണാണ്ടസ്, ഡോ. സി.എം. ഹൈദരാലി എന്നിവര്‍ പ്രഭാഷണം നടത്തി. ജോബി തോമസ്, കെ.ജെ. ജോസഫ്, മെല്‍വിന്‍ സിമേതി, പി.ജെ. പീറ്റര്‍, ടി.ജി. തമ്പി, അഡ്വ. ജയകുമാര്‍, കേരള കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാന ഭാരവാഹി അഹമ്മദ് തോട്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ മേഖലകളില്‍ മാതൃകാ പ്രവര്‍ത്തനം കാഴ്ചവെച്ച വ്യക്തികള്‍ക്കുള്ള ജനസേവ ശിശുഭവന്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡ് ചടങ്ങില്‍ വിതരണം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ക്കുശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.