മൂവാറ്റുപുഴ: നഗരത്തിലെ കുഴിയടക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന പൊതുമരാമത്ത് അധികൃതരുടെ പ്രഖ്യാപനം പാഴ്വാക്കായി. രണ്ടാഴ്ച മുമ്പ് എല്‍ദോ എബ്രഹാം എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നഗരത്തിലെ റോഡുകളുടെ കുഴിയടക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അധികൃതരുടെ പ്രഖ്യാപനമുണ്ടായത്. എന്നാല്‍, രണ്ടാഴ്ച പിന്നിട്ടിട്ടും നടപടിയുണ്ടായിട്ടില്ല. എം.സി റോഡ് കടന്നുപോകുന്ന നഗര ഭാഗമായ വെള്ളൂര്‍ക്കുന്നം മുതല്‍ നൂറ്റിമുപ്പത് കവല വരെ റോഡ് തകര്‍ന്നു കഴിഞ്ഞു. കച്ചേരിത്താഴം പാലത്തിലും നിരവധി കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതുമൂലം ഗതാഗതക്കുരുക്കും അപകടങ്ങളും നിത്യസംഭവമായി മാറിക്കഴിഞ്ഞു. കുഴികള്‍ താണ്ടിയുള്ള വാഹനങ്ങളുടെ മെല്ളെപ്പോക്ക് മൂലംനഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് റോഡുകളുടെ അറ്റകറ്റപ്പണി തീര്‍ത്ത് റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ഉറപ്പു നല്‍കിയെങ്കിലും ഇതുവരെ ഒരു നടപടിയുമുണ്ടാകാത്തത് വിവാദമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.