കാലടി: പാറപ്പുറം സ്നേഹജ്യോതി ബോയ്സ് ഹോമിലെ കുട്ടികള്‍ക്ക്് ഓണ സമ്മാനമായി ലഭിച്ചത് വിമാനയാത്ര. ബോയ്സ് ഹോമിലെ സന്ദര്‍ശകനായ വ്യവസായി മിഥുനാണ് വിമാനയാത്രാ സൗകര്യം നല്‍കിയത്. തെരുവില്‍നിന്ന് ലഭിച്ചവരും, കോടതി ഉത്തരവുപ്രകാരം സംരക്ഷണം ലഭിച്ചവരുമാണ് ബോയ്സ് ഹോമിലെ കുട്ടികള്‍. സുമനസ്സുകളുടെ സഹായം കൊണ്ടാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഉത്രാടദിനത്തില്‍ കുട്ടികള്‍ ട്രെയിനില്‍ തിരുവനന്തപുരത്തേക്കുപോയി. മൃഗശാലയും, ബീച്ചും സന്ദര്‍ശിച്ചു. കാട്ടുമൃഗങ്ങളെയും, പക്ഷികളെയും അടുത്തു കണ്ടത് അവര്‍ക്ക് മറക്കാനാകാത്ത അനുഭവമായി. കുതിരസവാരിയിലും ആവേശത്തോടെ പങ്കെടുത്തു.തിരുവോണദിനത്തില്‍ രാവിലെ ആറിന് തിരുവനന്തപുരത്തുനിന്നും എയര്‍ഇന്ത്യ വിമാനത്തിലായിരുന്നു മടക്കം. സ്കൂള്‍ അവധി തീരാന്‍ ഇവര്‍ക്ക് ധിറുതിയായി. തങ്ങള്‍ക്ക് കിട്ടിയ ഓണസമ്മാനത്തെക്കുറിക്ക് കൂട്ടുകാരോട് എത്രയും വേഗം പറയണം. യാത്രയില്‍ സിസ്റ്റര്‍ ജിസ പയ്യപ്പിള്ളി, സിസ്റ്റര്‍ ലീമ, സിസ്റ്റര്‍ തെരേസ്,ദീപ്തി, ജോളി ജിയോ, ടോമി ആലുങ്കല്‍ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.