ഭവന പദ്ധതിയുടെ പേരില്‍ തട്ടിപ്പ്: പ്രതിയെ വ്യക്തമായതായി സൂചന

ആലുവ: നടന്‍ ദിലീപിന്‍െറ നേതൃത്വത്തിലുള്ള ഭവന പദ്ധതിയുടെ പേരില്‍ തട്ടിപ്പ് നടത്തുന്നയാളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചെന്ന് സൂചന. പദ്ധതിയുടെ പേരില്‍ ഭവനരഹിതരില്‍നിന്ന് പണം തട്ടുന്നതായി നേരത്തേ പരാതി ഉയര്‍ന്നിരുന്നു. ദിലീപിന്‍െറ പിതാവിന്‍െറ സ്മരണക്കായുള്ള ജി.പി ചാരിറ്റബ്ള്‍ ട്രസ്റ്റും കേരള ആക്ഷന്‍ ഫോഴ്സും ചേര്‍ന്നാണ് പദ്ധതി രൂപവത്കരിച്ചത്. പത്രങ്ങളില്‍ ഇതുസംബന്ധമായ വാര്‍ത്ത വന്നതോടെ നിരവധിയാളുകളാണ് അപേക്ഷ നല്‍കിയത്. ഈ അവസരം മുതലെടുത്താണ് തട്ടിപ്പ് ആരംഭിച്ചത്. പുനലൂര്‍ സ്വദേശിയായ രാജീവ് എന്ന് പരിചയപ്പെടുത്തിയയാളാണ് തട്ടിപ്പിന് പിന്നിലെന്നറിയുന്നു. ഇയാള്‍ ആവശ്യക്കാരുടെ വീടുകള്‍ കയറിയിറങ്ങി പദ്ധതിയിലുള്‍പ്പെടുത്താമെന്ന് വാഗ്ദാനം നല്‍കുകയായിരുന്നു. ഇതിനായി പണം കൈപ്പറ്റുന്നുമുണ്ട്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ കബളിപ്പിക്കാന്‍ ചെന്നപ്പോള്‍ ഒരു വീട്ടുടമ മൊബൈല്‍ കാമറയില്‍ പകര്‍ത്തി. ഇയാള്‍ ഈ ദൃശ്യങ്ങള്‍ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.