ഗുരുജയന്തി: ആലുവയില്‍ ഇന്ന് ഗതാഗത നിയന്ത്രണം

ആലുവ: ചതയ ദിനാഘോഷത്തോടനുബന്ധിച്ച് നഗരത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം മൂന്നുമുതല്‍ വൈകീട്ട് ഏഴുവരെ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. പെരുമ്പാവൂര്‍ ഭാഗത്തുനിന്ന് ആലുവ ബൈപാസിലേക്കും ബാങ്ക് കവല ഭാഗത്തേക്കും വരുന്ന വാഹനങ്ങള്‍ മാതാ ജങ്ഷനില്‍നിന്ന് സീനത്ത് കവല, പവര്‍ ഹൗസ് കവല, കാരോത്തുകുഴി, പുളിഞ്ചോട് വഴി പോകണം. പമ്പ് കവലയില്‍നിന്ന് പോസ്റ്റ് ഓഫിസ് കവല, ബാങ്ക് കവല എന്നിവിടങ്ങളിലേക്ക് ഗതാഗതം അനുവദിക്കില്ല. ബാങ്ക് കവല, പമ്പ് കവല, കാരോത്തുകുഴി കൂടി ബാങ്ക് കവലയിലേക്ക് ഗതാഗതം ഒരു വരി മാത്രമാകും. എറണാകുളം ഭാഗത്തുനിന്ന് പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ആലുവ ബൈപാസ്, ബാങ്ക് കവല, പമ്പ് കവലവഴി പോകണം. ഘോഷയാത്രക്കായി വരുന്ന വാഹനങ്ങള്‍ ആശ്രമത്തിനു എതിര്‍ വശത്തുള്ള ഗ്രൗണ്ടിലും എം.ജി ടൗണ്‍ ഹാള്‍ പരിസരത്തും പാര്‍ക്ക് ചെയ്യണം. റോഡിനിരുവശങ്ങളിലും പാര്‍ക്കിങ്ങും നിരോധിച്ചു. ശ്രീനാരായണഗുരു ജയന്തി ഘോഷയാത്രക്ക് ആലുവയില്‍ ഒരുക്കം പൂര്‍ത്തിയായി. നഗരം കൊടി തോരണങ്ങളാല്‍ അലങ്കൃതമാണ്. പ്രധാനകവലകളിലെല്ലാം ഗുരുവിന്‍െറ ബഹുവര്‍ണ ചിത്രങ്ങളും ഉയര്‍ന്നു. എസ്.എന്‍.ഡി.പി യോഗം ആലുവ യൂനിയന്‍െറ നേതൃത്വത്തില്‍ കഴിഞ്ഞ 21ന് പതാക ദിനത്തോടെയാണ് ജയന്തി ആഘോഷം ആരംഭിച്ചത്. വെള്ളിയാഴ്ച ഘോഷയാത്രയോടെയാണ് ആഘോഷങ്ങള്‍ സമാപിക്കുക. വൈകീട്ട് മൂന്നിന് ആശ്രമ കവാടത്തില്‍നിന്ന് യാത്ര ആരംഭിക്കും. 61 ശാഖകളില്‍നിന്നുള്ള ശ്രീനാരായണീയര്‍ പ്രത്യേകം ബാനറിന് കീഴില്‍ അണിനിരക്കും. യോഗം പ്രസിഡന്‍റ് ഡോ. എം.എന്‍. സോമന്‍ ജാഥ ഫ്ളാഗ് ഓഫ് ചെയ്യും. നഗരം ചുറ്റിയ ശേഷം അദൈ്വതാശ്രമത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് ജയന്തി മഹാസമ്മേളനം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.