കളമശ്ശേരി: ഇടപ്പള്ളിയില്‍ മേല്‍പാലം ഗതാഗതത്തിനായി തുറന്നപ്പോള്‍ പൊലീസ് നടത്തിയ പരിഷ്കാരങ്ങള്‍ ജനത്തിന് ദുരിതമാകുന്നു. വര്‍ഷങ്ങളായി ടോള്‍ ജങ്ഷനില്‍ നിലനിന്നിരുന്ന യു ടേണ്‍ ഒരു സൂചനയും ഇല്ലാതെ കൊട്ടിയടച്ച് വാഹനങ്ങള്‍ തിരിച്ച് വിടുന്നതാണ് ദുരിതമായിരിക്കുന്നത്. പുക്കാട്ടുപടി ഭാഗത്തുനിന്ന് ആലുവ, കളമശ്ശേരി ഭാഗത്തേക്ക് തിരിയേണ്ട ചെറുതും വലുതുമായ വാഹനങ്ങള്‍ ഈ പരിഷ്കാരത്തിലൂടെ എതിര്‍ റോഡിലേക്ക് പ്രവേശിക്കണമെങ്കില്‍ ടോളില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇടപ്പള്ളി ബൈപാസിലെ ഒബ്രോണ്‍ മാളിന് മുമ്പുള്ള യു ടേണ്‍ തിരിഞ്ഞ് സിഗ്നല്‍ ജങ്ഷന്‍ വഴി മൂന്ന് കിലോമീറ്റര്‍ ചുറ്റിത്തിരിഞ്ഞ് വേണം ലക്ഷ്യസ്ഥാനത്തേക്ക് പോകാന്‍. ഇതേപോലെതന്നെ ടോളില്‍നിന്ന് യു ടേണ്‍ തിരിയാന്‍ വാഹനങ്ങള്‍ മേല്‍പാലത്തിലൂടെ പോയാല്‍ ഇടപ്പള്ളി സെന്‍റ് ജോര്‍ജ് പള്ളി ജങ്ഷനില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് രണ്ടര കിലോമീറ്റര്‍ കറങ്ങി വേണം ആലുവ, കളമശ്ശേരി ഭാഗത്തേക്ക് പോകാന്‍. ടോള്‍ ജങ്ഷനിലത്തെുന്ന ഇത്തരം വാഹനങ്ങള്‍ക്ക് എതിര്‍ദിശയിലേക്ക് പ്രവേശിക്കാന്‍ എങ്ങനെ പോകണം എന്ന് അറിയിക്കുന്നതിന് ട്രാഫിക് പൊലീസോ, സൂചന ബോര്‍ഡുകളോ സ്ഥലത്തില്ലാത്തതും ആശയക്കുഴപ്പത്തിലാക്കുകയാണ്. ഇടപ്പള്ളിയില്‍നിന്ന് പാലം കയറി വരുന്ന വാഹനങ്ങള്‍ മാളിലേക്ക് ഇടത്തേക്ക് തിരിയാന്‍ ശ്രമിക്കുന്നതും ഗതാഗത തടസ്സം ഉണ്ടാക്കുകയാണ്. പാലത്തിന്‍െറ നീളം കുറച്ചുകൂടി നീട്ടിയിരുന്നെങ്കില്‍ ഈ ബുദ്ധിമുട്ടൊഴിവാക്കാമായിരുന്നുവെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, ടോള്‍ ജങ്ഷനില്‍ കാര്യക്ഷമമായ നിലയില്‍ സിഗ്നല്‍ സംവിധാനമോ, ട്രാഫിക് പൊലീസിനെയോ നിയമിച്ചാല്‍ താല്‍ക്കാലിക പരിഹാരമാകുമെന്നും നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.