ആലുവയില്‍ കഞ്ചാവുമായി നാല് യുവാക്കള്‍ പിടിയില്‍

ആലുവ: റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കഞ്ചാവ് വില്‍പന നടത്തിയ നാലു യുവാക്കള്‍ ആലുവ റേഞ്ച് എക്സൈസിന്‍െറ പിടിയിലായി. പറവൂര്‍ മന്നം ജാറപ്പടി കമ്പിവേലിക്കകം വീട്ടില്‍ സംഗീത് ശിവന്‍ (29), മരട് ശോഭ നിവാസില്‍ അരുണ്‍ ഗോപി(28), ഉളിയന്നൂര്‍ കാട്ടുംപറമ്പില്‍ വീട്ടില്‍ അരുണ്‍ ബാബു (21), തായിക്കാട്ടുകര വാരിയത്ത് വീട്ടില്‍ വി.എം. ഷഫീക്ക് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് 19 പൊതി കഞ്ചാവും, 17,000 രൂപയും കണ്ടെടുത്തതായി ആലുവ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ആര്‍. പ്രശാന്ത് അറിയിച്ചു. പ്രതികളായ അരുണ്‍ ഗോപി, ഷെഫീക് എന്നിവരില്‍നിന്നും കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച രണ്ട് ബൈക്കുകളും കസ്റ്റഡിയിലെടുത്തു.‘പോപ്പിന്‍സ്’ എന്ന കോഡ് ഭാഷയിലാണ് വില്‍പന നടത്തി വന്നിരുന്നത്. ആലുവ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ആര്‍. പ്രശാന്തിന്‍െറ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ അസിസ്റ്റന്‍റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എം.യു. സാജു, എ.ഇ. സിദ്ദീക്, കെ.ആര്‍. രതീഷ്, സി.എം. നവാസ്, കെ.എ. മനോജ്, എസ്. സിദ്ധാര്‍ഥ്, എ. സിയാദ്, സക്കീര്‍ ഹുസൈ്സന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ ആലുവ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.