ആഘോഷ നാളുകള്‍; മോഷ്ടാക്കളെ കരുതിയിരിക്കണമെന്ന് പൊലീസ്

അങ്കമാലി: ഓണാഘോഷത്തിന്‍െറ മറവില്‍ മോഷ്ടാക്കളുടെയും സാമൂഹികവിരുദ്ധരുടെയും സംഘടിത ശല്യം രൂക്ഷമാകാനിടയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അങ്കമാലി സി.ഐ എസ്. മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബൈക്കുകളില്‍ ചുറ്റിക്കറങ്ങി പുറമെനിന്നത്തെുന്ന മോഷ്ടാക്കളാണ് ആളില്ലാത്ത വീടുകളും മോഷ്ടിക്കേണ്ട സാഹചര്യവും മനസ്സിലാക്കുന്നത്. വീട് പൂട്ടി പുറത്ത് പോകുന്നവര്‍ വീട്ടില്‍ ആളില്ലാ എന്ന് മോഷ്ടാക്കള്‍ക്ക് സംശയം തോന്നാത്ത വിധം സംവിധാനം ഒരുക്കണമെന്ന് സി.ഐ ആവശ്യപ്പെട്ടു. ഗേറ്റ് താഴിട്ട് പൂട്ടാതിരിക്കുക, പണവും സ്വര്‍ണാഭരണങ്ങളുമടക്കം വിലപ്പെട്ട സാധനങ്ങള്‍ ബാങ്ക് ലോക്കറിലോ ബന്ധുവീടുകളിലോ ഏല്‍പിക്കുക, പാല്‍, പത്രം തുടങ്ങിയവ അലക്ഷ്യമായി ഗേറ്റിന് മുന്നില്‍ കാണപ്പെടുന്നത് ഒഴിവാക്കുക, പുറത്തെ ലൈറ്റുകള്‍ രാത്രിയില്‍ പ്രകാശിപ്പിക്കാന്‍ സംവിധാനമൊരുക്കുക, അടുത്ത ബന്ധുക്കളെയോ അയല്‍വാസികളെയോ തിരിച്ചത്തെുന്നത് വരെ വീടുകളില്‍ താമസിപ്പിക്കുക എന്നീ നിര്‍ദേശങ്ങളും സി.ഐ നിര്‍ദേശിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് റെസിഡന്‍റ്സ് അസോസിയേഷനുകളുടെ അപ്പെക്സ് ബോഡിയുടെ സഹകരണത്തോടെ രാത്രി പട്രോളിങ് കാര്യക്ഷമമാക്കും. രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് പട്രോളിങ്. കൂടുതല്‍ ദിവസം വീട് അടച്ചിടേണ്ടിവരുന്നവര്‍ കഴിയുമെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും സി.ഐ പറഞ്ഞു. എസ്.ഐ ഒ.കെ. മൊയ്തീന്‍കുഞ്ഞും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.