ബുക്സ്-പബ്ളിഷേഴ്സ് പെന്‍ഷന്‍കാര്‍ പ്രതിഷേധത്തിന്: തിരുവോണ നാളില്‍ നിരാഹാരം

കൊച്ചി: കേരള ബുക്സ് ആന്‍ഡ് പബ്ളിഷേഴ്സ് പെന്‍ഷന്‍കാര്‍ തിരുവോണ നാളില്‍ പ്രതിഷേധിക്കുന്നു. പങ്കാളിത്ത പെന്‍ഷന്‍ പ്രകാരമുള്ള പെന്‍ഷന്‍ പൂര്‍ണമായി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് കെ.ബി.പി.എസിന് മുന്നില്‍ ഓണം ഉപേക്ഷിച്ച് നിരാഹാരം നടത്തുന്നത്. സര്‍ക്കാറിന് ബാധ്യതയില്ലാതെ ജീവനക്കാരുടെയും സ്ഥാപനത്തിന്‍െറയും പങ്കാളിത്തത്തോടെ നടപ്പാക്കാവുന്ന പദ്ധതി പ്രകാരം അര്‍ഹതപ്പെട്ട മുഴുവന്‍ പെന്‍ഷനും നല്‍കണമെന്നാണ് ഇവരുടെ ആവശ്യം. വര്‍ഷങ്ങളായി സ്ഥാപനം ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഈവര്‍ഷം മാത്രം 15 കോടിയില്‍പരം രൂപ ലാഭമുണ്ട്. എന്നിട്ടും പഴയതുപോലെ നാമമാത്രമായ പെന്‍ഷനാണ് മാനേജ്മെന്‍റ് ഇപ്പോഴും നല്‍കുന്നത്. പെന്‍ഷനല്ലാതെ മറ്റ് വരുമാനമാര്‍ഗമില്ലാത്തവരാണ് ഭൂരിപക്ഷവും. രോഗം ബാധിച്ച നിരവധി പേര്‍ ചികിത്സിക്കാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നു. വ്യക്തമായ സര്‍ക്കാര്‍ ഉത്തരവും നിയമാവലിയും ഉണ്ടായിട്ടും മാനേജ്മെന്‍റ് പൂര്‍ണ പെന്‍ഷന്‍ നല്‍കുന്നില്ല. മുഖ്യമന്ത്രി കൂടിയായ വകുപ്പ് മന്ത്രി ഉറപ്പുനല്‍കിയാലേ പൂര്‍ണ പെന്‍ഷന്‍ നല്‍കൂ എന്ന മുടന്തന്‍ ന്യായമാണ് സി.എം.ഡി പറയുന്നതെന്ന് സെക്രട്ടറി പ്രസ്താവനയില്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.