പുതുവൈപ്പ് തീരദേശ റോഡ് പുനര്‍നിര്‍മാണം അനിശ്ചിതകാല നിരാഹാരസമരം ഒത്തുതീര്‍പ്പായി

വൈപ്പിന്‍: പുതുവൈപ്പ് ലൈറ്റ് ഹൗസ് റോഡിന്‍െറ പുനര്‍നിര്‍മാണം സംബന്ധിച്ച് തീരദേശ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫിസിനുമുന്നില്‍ നടത്തി വന്ന അനിശ്ചിതകാല നിരാഹാരസമരം ഒത്തുതീര്‍പ്പായി. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ഭരണസമിതി അടിയന്തര കമ്മിറ്റി ചേര്‍ന്ന് വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായെന്ന് സമിതിയുടെ ചെയര്‍മാന്‍ സേവ്യര്‍ തുണ്ടിപ്പറമ്പില്‍ അറിയിച്ചു. രണ്ടുവര്‍ഷമായി തകര്‍ന്നുകിടക്കുന്ന റോഡിന്‍െറ പുനര്‍നിര്‍മാണം സംബന്ധിച്ച് സര്‍വകക്ഷി യോഗത്തില്‍ എസ്. ശര്‍മ എം.എല്‍.എ നല്‍കിയ വാഗ്ദാനം തെറ്റിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. കൃഷ്ണന്‍ സമര പ്പന്തലിലത്തെി തീരുമാനം അറിയിക്കുകയും അഞ്ചുദിവസമായി നിരാഹാരം തുടരുന്ന സേവ്യര്‍ തുണ്ടിപ്പറമ്പിലിന് നാരങ്ങനീര് നല്‍കി സമരം അവസാനിപ്പിക്കുകയുമായിരുന്നു. യോഗത്തില്‍ തീരദേശ സംരക്ഷണ സമിതി കണ്‍വീനര്‍ കെ. എക്സ്. റോബിന്‍ അധ്യക്ഷത വഹിച്ചു. പി.എ. ബോസ്, സന്തോഷ് കൈപ്പോന്‍, ടി.എ. മുഹമ്മദ്, അഗസ്റ്റിന്‍ കുഴുവേലി തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയസംഘടന നേതാക്കളും സന്നിഹിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.