വഴിയോര കച്ചവടം ഒഴിപ്പിക്കാനത്തെിയ ഉദ്യോഗസ്ഥസംഘത്തെ തടഞ്ഞു

ചെങ്ങന്നൂര്‍: വഴിയോര കച്ചവടം ഒഴിപ്പിക്കാനത്തെിയ ആര്‍.ഡി.ഒയുടെ നേതൃത്വത്തിലെ സംഘത്തെ കച്ചവടക്കാരും തൊഴിലാളികളും തടഞ്ഞു. ഇതേതുടര്‍ന്ന് ചെങ്ങന്നൂര്‍ മാര്‍ക്കറ്റില്‍ ഏറെസമയം സംഘര്‍ഷാവസ്ഥ ഉണ്ടായി. വെള്ളിയാഴ്ച രാവിലെ 8.30ഓടെ ചെങ്ങന്നൂര്‍ ശാസ്താംപുറം ചന്തക്ക് സമീപമാണ് സംഭവം. ബഥേല്‍ ജങ്ഷന്‍ മുതല്‍ ആല്‍ത്തറ ജങ്ഷന്‍ വരെയുള്ള സ്ഥലത്തെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനാണ് മുന്‍ തീരുമാനപ്രകാരം പൊലീസ്, റവന്യൂ അധികൃതര്‍, മോട്ടോര്‍ വാഹന വകുപ്പ്, നഗരസഭാ ജീവനക്കാര്‍ എന്നിവരടങ്ങിയ സംഘമാണ് ആര്‍.ഡി.ഒ ജി. ഗോപകുമാറിന്‍െറ നേതൃത്വത്തില്‍ ശാസ്താംപുറം ചന്തക്ക് സമീപം എത്തിയത്. പച്ചക്കറിത്തട്ട് റോഡിലേക്ക് ഇറക്കിവെച്ചെന്ന് ആരോപിച്ച് വഴിയോര കച്ചവടം നടത്തുകയായിരുന്ന വയോധികരായ ദമ്പതികളോട് ഒഴിഞ്ഞുപോകാന്‍ സംഘം ആവശ്യപ്പെട്ടു. ഇയാളുടെ കച്ചവടത്തട്ട് എടുത്തുമാറ്റാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതോടെ മറ്റ് കച്ചവടക്കാരും തൊഴിലാളികളും പ്രതിഷേധവുമായി രംഗത്തത്തെി. ഇതോടെ ഉദ്യോഗസ്ഥരും തൊഴിലാളികളും തമ്മില്‍ വാക്കേറ്റമായി. അരമണിക്കൂറോളം നടുറോഡില്‍ സംഘര്‍ഷാവസ്ഥ നീണ്ടു. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ട് ആര്‍.ഡി.ഒയുമായി ചര്‍ച്ച നടത്തി രംഗം ശാന്തമാക്കി. പ്രതിഷേധം ശക്തമായതോടെ നടപടി നിര്‍ത്തിവെച്ച് ഉദ്യോഗസ്ഥര്‍ മടങ്ങി. ഇത്രയും സമയം ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ ഒന്നിന് ആര്‍.ഡി.ഒയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും തൊഴിലാളി സംഘടനകളുടെയും വ്യാപാരസമിതികളുടെയും സംയുക്ത യോഗത്തിലാണ് വഴിയോര കച്ചവടക്കാരെ ചന്തക്ക് ഉള്ളിലേക്ക് മാറ്റാന്‍ തീരുമാനമായത്. തുടര്‍ന്നാണ് ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം ഒഴിപ്പിക്കല്‍ നടപടികളുമായി എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.