അവധി ദിനങ്ങളിലെ മണ്ണുഖനനം തടയാന്‍ നടപടി

മൂവാറ്റുപുഴ: തുടര്‍ച്ചയായി വരുന്ന അവധി ദിവസങ്ങള്‍ മുതലാക്കി അനധികൃത മണ്ണുഖനനം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തടയാന്‍ റവന്യൂ വകുപ്പ് നടപടിയാരംഭിച്ചു. മൂവാറ്റുപുഴ റവന്യൂ ഡിവിഷനുകീഴില്‍ വരുന്ന മൂവാറ്റുപുഴ, കുന്നത്തുനാട് ,കോതമംഗലം താലൂക്കുകളില്‍ അഡീഷനല്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ മൂന്ന് സ്ക്വാഡുകള്‍ രൂപീകരിച്ചു. അനധികൃത പാറഖനനം മണ്ണ് ഖനനം, നിലം നികത്തല്‍, മണല്‍ ഖനനം തുടങ്ങിയ പ്രവൃത്തികള്‍ ഒരാഴ്ചയോളം നീളുന്ന അവധി ദിവസങ്ങളില്‍ നടക്കാന്‍ സാധ്യതയേറെയുണ്ടന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ആര്‍.ടി.ഒ പ്രത്യേക സ്ക്വാഡിന് രൂപം നല്‍കിയത്. പൊതുജനങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ പിടിക്കപ്പെട്ടാല്‍ വാഹനവിലയുടെ ഒന്നര ഇരട്ടി തുക പിഴയായി ഈടാക്കുമെന്നും ആര്‍.ടി.ഒ മുന്നറിയിപ്പ് നല്‍കി. ഇത്തരം പ്രവൃത്തികള്‍ കണ്ടാല്‍ അറിയിക്കണം. നമ്പര്‍: 8547613501
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.