കൂത്താട്ടുകുളം: നാട്ടുപൂക്കള്‍കൊണ്ട് തീര്‍ത്ത പൂക്കത്തിനുചുറ്റം വട്ടത്തിലിരുന്ന് എല്ലാവരും ചേര്‍ന്ന് പാടിയ ഓണപ്പാട്ടോടെ കൂത്താട്ടുകുളം ഗവ. യു.പി സ്കൂള്‍ വിദ്യാര്‍ഥികളുടെ ഓണാഘോഷം. സ്കൂളിലെ 760 കുട്ടികളും അധ്യാപകരും രക്ഷിതാക്കളുമടക്കം എണ്ണൂറോളം പേര്‍ ചേര്‍ന്നാണ് ഓണപ്പാട്ട് പാടിയത്. കുട്ടികള്‍ വീട്ടില്‍നിന്ന് കൊണ്ടുവന്ന നാട്ടുപൂക്കളാണ് പുക്കളത്തിന് ഉപയോഗിച്ചത്. മുക്കുറ്റിയും തുമ്പയും തുളസിയും അപ്പപ്പൂവുമെല്ലാം കൊണ്ട് തീര്‍ത്ത പൂക്കളത്തിന് ചുറ്റുമിരുന്ന് ആര്‍പ്പും കുരവയുമായാണ് പാട്ട് ആരംഭിച്ചത്. പൂവേ പൊലിയില്‍ ആരംഭിച്ച് സ്കൂളിന്‍െറ നൂറാണ്ട് പിന്നിട്ട ചരിത്രം പറഞ്ഞ് അവസാനിക്കുന്ന ഓണപ്പാട്ടിന് സ്കൂളിലെ മുന്‍ അധ്യാപകന്‍ ഡി. ശുഭലനാണ് രചനയും സംഗീതവും നല്‍കിയത്. കുട്ടികളുടെ ഗാനമേളയും വിവിധ കലാമത്സരങ്ങളും നടന്നു. ചടങ്ങില്‍ വിദ്യാഭ്യാസകാര്യ സ്ഥിരം സമതി അധ്യക്ഷന്‍ സി.എന്‍. പ്രഭകുമാര്‍, കൗണ്‍സിലര്‍മാരായ പി.സി. ജോസ്, ബിന്ദു മനോജ്, തോമസ് ജോണ്‍, ദീനാമ്മ സിബി, വിജയ ശിവന്‍, എം.എം. അശോകന്‍, ഫെബീഷ് ജോര്‍ജ്, ഐ.എസ.് രാജന്‍, ലിനു മാത്യു, ഓമന മണിയന്‍, റോയി എബ്രഹാം, ഹെഡ്മാസ്റ്റര്‍ കെ.വി. ബാലചന്ദ്രന്‍, പി.ടി.എ പ്രസിഡന്‍റ് പി.എം. രാജു, സി.കെ. ജയന്‍, സോണിയ രവീന്ദ്രന്‍, എ.വി. മനോജ്, സി.പി. രാജശേഖരന്‍ , പി.ജി. സുലോചന എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.