അങ്കമാലി മിനി സിവില്‍ സ്റ്റേഷന് വൈദ്യുതി കണക്ഷന് നടപടി

അങ്കമാലി: റോജി എം.ജോണ്‍ എം.എല്‍.എയുടെ ഇടപെടലിനത്തെുടര്‍ന്ന് അങ്കമാലി മിനിസിവില്‍ സ്റ്റേഷന് ഇനി വൈദ്യുതി കണക്ഷന്‍ ലഭിക്കും. എം.എല്‍.എയുടെ അപേക്ഷയത്തെുടര്‍ന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ ഉത്തരവായത്. അഞ്ചു നിലയില്‍ നിര്‍മിക്കുന്ന മിനി സിവില്‍ സ്റ്റേഷന്‍െറ മൂന്നു നില മാത്രമാണ് നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. അഞ്ചു നിലയില്‍ വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് ഉയര്‍ന്ന പവറില്‍ വൈദ്യുതി ഉപയോഗം ആവശ്യമായതിനാല്‍ മിനി സിവില്‍ സ്റ്റേഷന് മാത്രമായി പ്രത്യേകം ട്രാന്‍സ്ഫോമര്‍ നിര്‍മിക്കണമെന്നതാണ് കെ.എസ്.ഇ.ബിയുടെ ചട്ടം. അതിനാല്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചിരുന്നില്ല. ഇത് ഓഫിസുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നു. ഇതത്തേുടര്‍ന്നാണ് റോജി എം.ജോണ്‍ എം.എല്‍.എ പ്രശ്നത്തില്‍ ഇടപെട്ടത്. മന്ത്രിയുടെ ഉത്തരവ് അങ്കമാലി ഇലക്ട്രിക് സെക്ഷനിലും ലഭിച്ച സാഹചര്യത്തില്‍ അടുത്ത ദിവസംതന്നെ വൈദ്യുതി കണക്ഷന്‍ ലഭ്യമാകുമെന്ന് റോജി എം. ജോണ്‍ എം.എല്‍.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.