വനിതാ കണ്ടക്ടറെ അസഭ്യം പറഞ്ഞ സ്വകാര്യബസ് ജീവനക്കാര്‍ അറസ്റ്റില്‍

കൊച്ചി: കെ.എസ്.ആര്‍.ടി.സി വനിതാ കണ്ടക്ടറെ അസഭ്യം പറഞ്ഞ സ്വകാര്യബസ് ജീവനക്കാര്‍ അറസ്റ്റില്‍. പനമ്പുകാട്-എറണാകുളം റൂട്ടിലോടുന്ന ‘ജയകൃഷ്ണ’ ബസിലെ ജീവനക്കാരായ മുളവുകാട് സ്വദേശി നേവല്‍ (39), പുതുവൈപ്പ് സ്വദേശി രാജീവന്‍ (36) എന്നിവരെയാണ് മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്തു. ചൊവ്വാഴ്ച രാവിലെ പനമ്പുകാട്ടായിരുന്നു സംഭവം. ബസ് സൈഡ് കൊടുക്കുന്നത് സംബന്ധിച്ച തര്‍ക്കത്തത്തെുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസിനെ തടസ്സപ്പെടുത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഇതിനിടെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരിയായ വനിതാ കണ്ടക്ടറെ പ്രതികള്‍ അസഭ്യം പറഞ്ഞെന്നാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.