കൊച്ചി: ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ച് ഓടുന്ന വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ മെട്രോ നഗരത്തില്‍ ആളില്ല. പൊലീസ് നോക്കുകുത്തിയാകുന്നതിനാല്‍ നഗരത്തിലെ ഉപ റോഡുകളില്‍ ഗതാഗതക്കുരുക്ക് പതിവാണ്. ഇതുമൂലം കാല്‍നടക്കാരാണ് പ്രയാസപ്പെടുന്നത്. പ്രസ് ക്ളബ് റോഡ്, മാര്‍ക്കറ്റ് റോഡ്, കോണ്‍വെന്‍റ് റോഡ്, ടി.ഡി റോഡ്, ചിറ്റൂര്‍ റോഡിലേക്ക് പ്രവേശിക്കുന്ന റോഡുകള്‍ തുടങ്ങി എല്ലായിടത്തും ഇത് പ്രകടമാണ്. ഓണക്കാലമായതോടെ കുരുക്ക് ഏറി. ട്രാഫിക് പൊലീസിന്‍െറ സാന്നിധ്യം ഇവിടങ്ങളിലില്ല. ചില ജങ്ഷനുകളില്‍ മാത്രം ട്രാഫിക് വാര്‍ഡന്മാരുണ്ട്. എന്നാല്‍, ആവശ്യത്തിന് വാര്‍ഡന്മാരില്ലാത്തതും പ്രശ്നത്തിന് ആക്കം കൂട്ടുന്നു. വണ്‍വേയാണെന്ന ബോര്‍ഡ് നോക്കുകുത്തിയാണ്. പലയിടത്തും ഇവ വളരെ ഉയരത്തില്‍ വെച്ചതുകൊണ്ട് കാണാനുമില്ല. ബോര്‍ഡുകളില്‍ വണ്‍വേ അറിയിപ്പിനെക്കാള്‍ ശ്രദ്ധിക്കും വിധം പരസ്യങ്ങളാണ്. വലിയ ലോറികള്‍ വരെ വണ്‍വേ തെറ്റിച്ച് ഓടുന്നു. മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരക്കാണ് ഫലം. പലപ്പോഴും ഇരുഭാഗത്തുനിന്നുമുള്ള വാഹനങ്ങള്‍ ഓടിക്കുന്നവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാകാറുണ്ട്. പൊതുജനങ്ങളും കച്ചവടക്കാരും എത്തി ഗതാഗതം നിയന്ത്രിക്കുന്ന കാഴ്ച പതിവാണ്. പൊലീസ് തിരിഞ്ഞുനോക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.