പള്ളിക്കര: ചിത്രപ്പുഴ- പോഞ്ഞാശേരി റോഡില്‍ അമ്പലപടിഭാഗത്ത് കുടിവെള്ളത്തിനായി പൈപ്പിട്ട ഭാഗങ്ങളില്‍ രൂപപ്പെട്ട കുഴികള്‍ അപകടം സൃഷ്ടിക്കുന്നതായി പരാതി. കഴിഞ്ഞദിവസം അമ്പലപടി ജങ്ഷന് സമീപം ഇരുചക്രവാഹനയാത്രക്കാര്‍ കുഴിയില്‍ വീണ് പരിക്കേറ്റിരുന്നു. നിരവധി ഇരുചക്രവാഹനങ്ങളാണ് ഈ മേഖലയില്‍ അപകടത്തില്‍പെടുന്നത്. കിഴക്കമ്പലത്തുനിന്ന് കുന്നത്തുനാട് പഞ്ചായത്തിന്‍െറവിവിധ പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കാനാണ് റോഡ് വെട്ടിപ്പൊളിച്ച് പൈപ്പിട്ടത്. എന്നാല്‍, പദ്ധതി മഴ ആരംഭിച്ചതോടെ പാതി വഴിയില്‍ നിര്‍ത്തി. ഇതുമൂലം വെള്ളവും ചളിയും നിറഞ്ഞത് അപകടകാരണമാകുന്നു.നിരവധി വാഹനങ്ങളാണ് ദിവസവും ഇതുവഴി പോകുന്നത്. പലപ്രാവശ്യം റോഡ് നന്നാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടങ്കിലും നടപടിയില്ല. പള്ളിക്കര അച്ചപ്പന്‍ കവലയിലും റോഡ് പൊളിച്ചതിനാല്‍ ചളി നിറഞ്ഞു. ഇതിനുപുറമെയാണ് പൊടിശല്യം. ഇതുമൂലം പരിസരത്തെ വ്യാപാരികളും ദുരിതത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.