നെല്ലിക്കുഴി പഞ്ചായത്ത് ഹോമിയോ ആശുപത്രി: കരാര്‍ നല്‍കിയിട്ട് ഒരു വര്‍ഷം; കെട്ടിടനിര്‍മാണം ഇനിയും ആരംഭിച്ചില്ല

കോതമംഗലം: കരാര്‍ നല്‍കി ഒരു വര്‍ഷമായിട്ടും നെല്ലിക്കുഴി പഞ്ചായത്ത് ഹോമിയോ ആശുപത്രി കെട്ടിട നിര്‍മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധം ഉയരുന്നു. കഴിഞ്ഞ സര്‍ക്കാറിന്‍െറ ഭരണകാലത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് അന്നത്തെ എം.എല്‍.എ ടി.യു. കുരുവിള പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഹോമിയോ ആശുപത്രി കെട്ടിട നിര്‍മാണത്തിന് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതനുസരിച്ച് നിര്‍മാണ കരാര്‍ നല്‍കുകയും ചെയ്തു. ഒരു വര്‍ഷം പിന്നിട്ടിട്ടും ജോലികള്‍ ആരംഭിക്കാത്തത് പുതിയ പഞ്ചായത്ത് ഭരണ സമിതിയുടെ അനാസ്ഥയാണെന്നും ആക്ഷേപമുയര്‍ന്നു. നെല്ലിക്കുഴി ചിറപ്പടിയില്‍ വാടക കെട്ടിടത്തിലായിരുന്നു പഞ്ചായത്ത് ഹോമിയോ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്. വാടക കൊടുക്കാന്‍ നിവര്‍ത്തിയില്ലാതായതോടെ തൊട്ടടുത്ത് ബ്ളോക് പഞ്ചായത്തിന്‍െറ കെട്ടിടത്തിലേക്ക് മാറ്റുകയായിരിന്നു. ഈ സാഹചര്യത്തിലാണ് ചിറപ്പടിയിലുള്ള പഞ്ചായത്ത് വക സ്ഥലത്ത് ആശുപത്രിക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ ഫണ്ട് അനുവദിച്ചത്. ദിനംപ്രതി നൂറിലേറെ പേര്‍ ചികിത്സ തേടിയത്തെുന്ന ആശുപത്രിയുടെ കെട്ടിട നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്‍റ് എം.എച്ച്.ജലാല്‍ അധ്യക്ഷത വഹിച്ചു. പി.എം.ഷെമീര്‍, വി.ഇ. നാസര്‍, പി.എ. ഷിഹാബ്, ഒ.പി. അലി, പി.പി. ഷിഹാബ്, കെ.കെ. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.